ജമ്മു : കശ്മീരിലെ പാർട്ടി നേതാക്കളുമായും സിവിൽ സൊസൈറ്റി അംഗങ്ങളുമായും ആശയ വിനിമയം നടത്തി ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് സത് ശർമ്മ. താഴ്‌വരയിലെ ജനങ്ങൾ അതത് മേഖലകളിൽ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്താൻ മുന്നോട്ട് വരുന്നുണ്ടെന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തീർച്ചയായും ഒരു നല്ല സംഭവവികാസമാണ്. വികസനം, സുരക്ഷ, സാമ്പത്തിക വളർച്ച എന്നിവയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ദിനംപ്രതി വലിയ തോതിൽ ജനങ്ങൾ വിശ്വാസം പ്രകടിപ്പിക്കുന്നതിനാൽ കശ്മീരിലുടനീളം പരിവർത്തനത്തിന്റെ ഒരു തരംഗം വ്യാപിക്കുന്നുണ്ടെന്ന് സത് ശർമ്മ പറഞ്ഞു. അതിന്റെ ഫലമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്രഭരണ പ്രദേശം അഭൂതപൂർവമായ പുരോഗതി കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
താഴ് വരകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മുതൽ സാമ്പത്തിക പുനരുജ്ജീവനം വരെയുളള കേന്ദ്ര സർക്കാരിന്റെ സംരംഭങ്ങൾ കശ്മീരിന്റെ ഭൂപ്രകൃതിയെ പുനർനിർമ്മിച്ചുവെന്ന് സത് ശർമ്മ പറഞ്ഞു. മെച്ചപ്പെട്ട റോഡ് ശൃംഖലകൾ, പുതിയ റെയിൽ ലിങ്കുകൾ, നവീകരിച്ച വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പദ്ധതികൾ ഗതാഗത വർദ്ധിപ്പിക്കുകയും വ്യാപാരത്തിനും ടൂറിസത്തിനും സൗകര്യമൊരുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ സമാധാനത്തിനും സുരക്ഷയ്‌ക്കുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ഭീകരതയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. മുൻകാല റെക്കോർഡുകൾ തകർത്ത് വിനോദസഞ്ചാരികളുടെ വരവ് വർദ്ധിച്ചുവരുന്ന സ്ഥിരതയുടെ തെളിവാണ്. മോദി സർക്കാരിന്റെ വിവിധ പദ്ധതികളായ ആരോഗ്യ സംരക്ഷണം, ഭവനം, ജലവിതരണം എന്നിവ മെച്ചപ്പെടുത്തുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കശ്മീരിലെ ജനങ്ങൾ പ്രതീക്ഷയും പുരോഗതിയും നിറഞ്ഞ ഒരു ഭാവിയാണ് സ്വപ്നം കാണുന്നത് എന്ന് സത് ശർമ്മ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ പിന്തുണയോടെ പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇന്ത്യയുടെ വികസന കഥയുടെ പ്രതീകമായി കശ്മീർ അതിവേഗം ഉയർന്നുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക