India

അതിർത്തിയിലെ ബംഗ്ലാദേശികളുടെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയുമായി ബിഎസ്എഫ്

2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം അതിർത്തിയിൽ ബിഎസ്എഫ് കനത്ത ജാഗ്രതയാണ് സ്വീകരിച്ചുവരുന്നത്

Published by

ന്യൂദൽഹി: ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന കമാൻഡർമാരോട് ബംഗ്ലാദേശ് പൗരന്മാരോ അവരുടെ സേനയോ അനധികൃത നിർമ്മാണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ബിഎസ്എഫ് നിർദേശം നൽകി. കഴിഞ്ഞ വർഷം അതിർത്തിയിൽ ഇത്തരത്തിൽ ഏകദേശം 80 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സൈനിക വക്താക്കൾ പറഞ്ഞു.

കഴിഞ്ഞ രാത്രിയിൽ ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ മാലിക്പൂർ എന്ന അതിർത്തി ഗ്രാമത്തിൽ അനധികൃതമായി ഒരു സംഘം ബംഗ്ലാദേശി അക്രമികൾ അതിക്രമിച്ചു കയറി ബിഎസ്എഫ് സംഘത്തെ ആക്രമിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഒരു ജവാനും ഒരു ബംഗ്ലാദേശിക്കാരനും പരിക്കേറ്റിരുന്നു.

അക്രമികളുടെ കൈവശം വടികളും വൻതോതിൽ ആയുധമുണ്ടായിരുന്നു. കൂടാതെ ഒരു വയർ കട്ടറും ഉണ്ടായിരുന്നു. ബിഎസ്എഫ് സംഘം അവരോട് തിരികെ പോകാൻ നിർദേശിച്ചപ്പോൾ അക്രമികൾ സൈനികരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സൈന്യം അവർക്ക് നേരെ തോക്ക് ഉപയോഗിച്ചു. തുടർന്ന് അക്രമികൾ അതിർത്തിയുടെ അരികിലേക്ക് ഓടിപ്പോയതായും സേനാ വക്താവ് പറഞ്ഞു.

ഈ സാഹചര്യത്തിൽ അതിർത്തി യൂണിറ്റുകളിലെ എല്ലാ ബി‌എസ്‌എഫ് കമാൻഡർമാരോടും കർശനമായ ജാഗ്രത പാലിക്കാനും 150 യാർഡുകളിലുള്ള നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സമീപകാലത്ത് കൂച്ച്‌ബെഹാറിലെ മേഖ്‌ലിഗഞ്ചിനോട് ചേർന്നുള്ള അന്താരാഷ്‌ട്ര അതിർത്തിയിൽ ബംഗ്ലാദേശി പൗരന്മാരുടെ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശങ്ങളിൽ വർദ്ധിച്ചുവരികയാണ്. തുടർന്ന് ബി‌എസ്‌എഫ് സൈനികരുടെ ശക്തമായ എതിർപ്പിന് ശേഷമാണ് ഇത് നിർത്തിവച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം അതിർത്തിയിൽ ബിഎസ്എഫ് കനത്ത ജാഗ്രതയാണ് സ്വീകരിച്ചുവരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by