സ്റ്റോക്ക്ഹോം: സ്വീഡനിലെ ഒറെബ്രോയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമികയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ ആക്രമണം . . സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടത്തിയയാൾ സിറിയൻ വംശജനാണെന്നാണ് റിപ്പോർട്ട്. പൊതുവെ ശാന്തമായ നഗരമെന്നാണ് ഒറെബ്രോ അറിയപ്പെട്ടിരുന്നത്.
എന്നാൽ ഇന്ന് ഗോഥെൻബർഗ്, മാൽമോ, സ്റ്റോക്ക്ഹോം എന്നീ നഗരങ്ങൾ പതിവായി കൂട്ടക്കൊലയ്‌ക്ക് സാക്ഷ്യം വഹിക്കുന്നു. ഫ്ലാറ്റുകൾ തകർക്കപ്പെടുന്നു, ഷോപ്പിംഗ് സെന്ററുകളിൽ പകൽസമയത്ത് വെടിവയ്‌പ്പ് നടക്കുന്നു. യൂറോപ്യൻ രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അക്രമത്തിലേക്ക് നടന്നടുത്തിരിക്കുന്നു.2025 ലെ ആദ്യ മാസത്തിൽ, സ്വീഡനിൽ 31 സ്ഫോടനങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം ഓരോ മൂന്ന് ദിവസത്തിലും ബോംബാക്രമണങ്ങളും ഓരോ 28 മണിക്കൂറിലും വെടിവയ്‌പ്പുകളും നടന്നു.മിഡിൽ ഈസ്റ്റേൺ, ബാൾക്കൻ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണ് സ്വീഡനിലെ ഗുണ്ടാസംഘങ്ങൾക്ക് പിന്നിൽ എന്നാണ് അനുമാനം.ഇത് സ്വീഡന്റെ പാരമ്പര്യ പ്രശ്നമാണ്. അക്രമത്തിൽ നമുക്ക് നിയന്ത്രണമില്ലെന്ന് വ്യക്തമാണ്,” സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സൺ പറഞ്ഞു.
സ്വീഡനിലെ വസതിയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമിക ഇസ്ലാമിസ്റ്റുകളുടെ പ്രധാന ശത്രുവായിരുന്നു.ഇറാഖിൽ നിന്ന് സ്വീഡനിൽ അഭയം തേടിയ ആക്ടിവിസ്റ്റായിരുന്നു മോമിക . ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായിരുന്ന സ്വീഡനെ രണ്ട് തലമുറകൾക്കുള്ളിൽ യൂറോപ്പിലെ ഏറ്റവും അപകടകരമായ ഒന്നാക്കി ബഹുജന ഇസ്ലാമിക കുടിയേറ്റം മാറ്റി – യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് റെയർ ഫൗണ്ടേഷനിലെ ആമി മെക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക