പ്രയാഗ് രാജ് : കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രാജ്യവും ലോകവും സനാതന ധർമ്മത്തിന്റെ ഏറ്റവും വലിയ ഈ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിൽ അഭിമാനിക്കുകയാണ് .എന്നാൽ മറുവശത്ത്, കൈക്കൂലി വാങ്ങുകയും സനാതന ധർമ്മത്തിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യുന്നവർ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് . കുഴപ്പത്തിനു പിന്നാലെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും പാർലമെന്റിലെ പ്രസ്താവനകൾ അവരുടെ സനാതന ധർമ്മ വിരുദ്ധ സ്വഭാവം തുറന്നുകാട്ടുക മാത്രമല്ല, മഹാ കുംഭമേളയ്‌ക്കെതിരെ തുടക്കം മുതൽ തന്നെ തുടർച്ചയായി പ്രവർത്തിക്കുന്ന അവരുടെ കഴുകൻ കാഴ്ചപ്പാടിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു .
അവർ തെറ്റായ പ്രചാരണം നടത്തുകയാണ്. ഖാർഗെയുടെ പ്രസ്താവന സനാതന ധർമ്മത്തിനെതിരായ ആക്രമണം മാത്രമല്ല, അപലപനീയവും ലജ്ജാകരവുമാണ്. മൗനി അമാവാസിയിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചുവെന്ന് കോൺഗ്രസ് നേതാവ് പറയുന്നത് നിർഭാഗ്യകരമാണ്. രാജ്യത്തെ ഏറ്റവും പഴയ പാർട്ടിയായ കോൺഗ്രസിന്റെ നേതാവ് പാർലമെന്റിൽ മാന്യമായ പ്രസ്താവനകൾ നടത്തണം.
സനാതന ധർമ്മ വിരുദ്ധ പ്രസ്താവനകൾ ആർക്കാണ് ഏറ്റവും കൂടുതൽ നടത്താൻ കഴിയുക എന്ന കാര്യത്തിൽ രണ്ട് പാർട്ടികൾക്കിടയിൽ മത്സരം നടക്കുന്നുണ്ട്.അന്ന് കോടിക്കണക്കിന് ആളുകൾ പ്രയാഗ്‌രാജിലുണ്ടായിരുന്നു . സനാതന ധർമ്മത്തെ എതിർത്ത ഈ രണ്ട് ഗ്രൂപ്പുകളും ഒരു വലിയ അപകടം സംഭവിക്കണമെന്ന് ആഗ്രഹിച്ചു. സർക്കാർ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. പ്രയാഗ്‌രാജിൽ ഏകദേശം 9 കോടി ആളുകളുണ്ടായിരുന്നു, അവരെ സുരക്ഷിതമായി വീടുകളിലേക്ക് തിരിച്ചയയ്‌ക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന.
മഹാ എന്തായാലും ഉറപ്പാണ് ആരിൽ നിന്നൊകെ കൈക്കൂലി വാങ്ങുകയും സനാതന ധർമ്മത്തിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തിട്ടുണ്ടോ , അവരെയെല്ലാം പൂട്ടും . ഗൂഢാലോചനകൾ പുറത്ത് കൊണ്ടു വരും . അവർക്ക് മാപ്പ് നൽകില്ല . കുംഭമേളയിൽ 40-45 കോടി ഭക്തർ പങ്കെടുക്കുമെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. 22 ദിവസത്തിനുള്ളിൽ ഇതുവരെ 38 കോടി ഭക്തർ എത്തി. അടുത്ത 22 ദിവസങ്ങളിലും ഭക്തർ എത്തുക തന്നെ ചെയ്യും ‘ – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: