ന്യൂദല്‍ഹി: രാജ്യവിരുദ്ധ ആഖ്യാനങ്ങളെ പൊളിച്ചെഴുതണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. നിലവിലുള്ള മാര്‍ക്‌സിസ്റ്റ് പ്രചാരണങ്ങളെ ചോദ്യം ചെയ്യുന്നതിനും ഇല്ലാതാക്കുന്നതിനും വിജ്ഞാനത്തിന്റെ ഒരു ബദല്‍ ആവാസവ്യവസ്ഥ നിര്‍മ്മിക്കണമെന്ന് അദ്ദേഹംപറഞ്ഞു.
ന്യൂദല്‍ഹിയില്‍ നടക്കുന്ന ലോക പുസ്തകമേളയില്‍ ഡോ. നിരഞ്ജന്‍ ബി. പൂജാര്‍ രചിച്ച് പ്രഭാത് പ്രകാശന്‍ പ്രസിദ്ധീകരിച്ച ‘കള്‍ച്ചറല്‍ മാര്‍ക്‌സിസം: എ വാര്‍ ഓണ്‍ കോണ്‍ഷ്യസ്‌നെസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍.
ഭാരതീയ തത്ത്വചിന്തയുടെ പുനരുജ്ജീവനത്തിന് ഇത്തരം പുസ്തകങ്ങള്‍ അനിവാര്യമാണ്. വിഘടനവാദ ശക്തികളെ ചെറുക്കുന്നതിന് ശക്തമായ സാംസ്‌കാരിക പ്രതിരോധം ഉണ്ടാകണമെന്ന് നന്ദകുമാര്‍ പറഞ്ഞു. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ.മിലിന്ദ് മറാത്തെ അധ്യക്ഷനായ പരിപാടിയില്‍ ദല്‍ഹി യൂണിവേഴ്‌സിറ്റി സൗത്ത് കാമ്പസ് ഡയറക്ടര്‍ പ്രൊഫ. പ്രകാശ് സിങ്, ഓര്‍ഗനൈസര്‍ മുഖ്യപത്രാധിപര്‍ പ്രഫുല്ല കേത്കര്‍, പ്രഭാത് പ്രകാശന്‍ ഡയറക്ടര്‍ പ്രഭാത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: