ന്യൂദല്‍ഹി: ആര്‍എസ്എസുകാരന്‍ എന്ന നിലയില്‍ ഭാരതം മുഴുവന്‍ യാത്ര ചെയ്ത മോദിയ്ക്ക് പാവങ്ങളുടെ കഷ്ടപ്പാടുകള്‍ എന്തെന്നറിയാമെന്നും അതുകൊണ്ട് അദ്ദേഹം വിലക്കയറ്റം എന്തുവിലകൊടുത്തും തടയുമെന്നും മോര്‍ഗന്‍സ്റ്റാന്‍ലി ഇന്ത്യ എംഡി റിധം ദേശായി. അമേരിക്കയിലെ ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കും ധനകാര്യസേവനസ്ഥാപനവുമാണ് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ.
ആര്‍എസ്എസുകാരനായി ഇന്ത്യമുഴുവന്‍ യാത്ര ചെയ്തതുവഴി പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ അറിയാവുന്നതിനാലാണ് മോദി വിലക്കയറ്റം തടയല്‍ എന്നും തന്റെ സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാക്കിയത്. വിലക്കയറ്റത്തിനെതിരെ പൊരുതുന്ന കഴുകന്‍ എന്ന് വേണമെങ്കില്‍ ഞാന്‍ മോദിയെ വിളിക്കുമെന്നും റിധം ദേശായി പറഞ്ഞു. “വില കൂടിയാല്‍ പണക്കാര്‍ക്ക് പ്രശ്നമില്ലെന്ന് അറിയാം. പക്ഷെ പാവപ്പെട്ടവര്‍ക്ക് അത് പ്രശ്നമാണെന്ന് മോദിക്കറിയാം. അതുകൊണ്ട് അത് അനുവദിക്കില്ല.”- അദ്ദേഹം പറയുന്നു.
“ബജറ്റിനെക്കുറിച്ച് ബഹളം കൂട്ടുന്ന പ്രതിപക്ഷത്തിന് എന്താണ് ബജറ്റില്‍ നടപ്പാക്കാന്‍ പോകുന്നതെന്ന കാര്യം അറിഞ്ഞുകൂടാ. അതെല്ലാം ബജറ്റിന്റെ വിശദാംശങ്ങളിലാണ് ഉണ്ടാവുക” – അദ്ദേഹം പറഞ്ഞു.
“2014വരെ (കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍) റിസര്‍വ്വ് ബാങ്കിന് പ്രത്യേകിച്ച് ഒരു നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇന്ന് വിലക്കയറ്റം തടയണമെന്ന കൃത്യമായ നിര്‍ദേശം സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. “- അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക