India

മഹാകുംഭമേളയിൽ ആയിരക്കണക്കിന് പേർ മരിച്ചു : വ്യാജപ്രചാരണവുമായി മല്ലികാർജ്ജുൻ ഖാർഗെ ; സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം

Published by

ന്യൂഡൽഹി : മഹാകുംഭമേളയിൽ നടന്ന അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സംശയം ബലപ്പെട്ടതിന് പിന്നാലെ ഇക്കാര്യത്തിൽ യുപി പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും മഹാകുംഭമേളയിലെ അപകടവുമായി ബന്ധപ്പെട്ട് വ്യാജവാദങ്ങൾ ഉന്നയിക്കുകയാണ്.

അപകടത്തിൽ “ആയിരക്കണക്കിന് ആളുകൾ” മരിച്ചുവെന്നാണ് ഖാർഗെയുടെ പ്രചരണം .രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കവേയാണ് ഖാർഗെയുടെ വിവാദപ്രസ്താവന . “മഹാ കുംഭമേളയിൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക്” ആദരാഞ്ജലി അർപ്പിക്കുന്നുവെന്നാണ് ഖാർഗെയുടെ പ്രസ്താവന . ഇത് കൃത്യമായ കണക്കല്ലെന്നും , തന്റെ ഊഹമാണെന്നുമാണ് പിന്നീട് ഖാർഗെ പറഞ്ഞത് .

എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് ഇത്തരം പ്രചാരണം നടത്തുന്നത് ഏറെ ഗൗരവകരമാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. കുംഭമേളയിലെ അപകടത്തിൽ മരണപ്പെട്ടത് മുപ്പതോളം പേരാണെന്ന് യുപി പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത് ബോധപൂർവ്വം അവഗണിച്ച് കള്ളക്കണക്കുകൾ പ്രചരിപ്പിക്കുകയാണ് ഖാർഗെ . നേരത്തെ ഗംഗയിൽ കുളിച്ചാൽ ദാരിദ്ര്യം മാറുമോയെന്ന് ചോദിച്ച ഖാർഗേ സനാതനധർമ്മത്തെ അവഹേളിക്കാനുള്ള ശ്രമമാണ് നടത്തുന്നത് .

ഖാർഗെയുടെ പരാമർശം അടിസ്ഥാനരഹിതവും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.മാത്രമല്ല പ്രസ്താവനയുടെ അടിസ്ഥാനം തെളിയിക്കണമെന്നും ഗോയൽ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by