Kerala

കൂത്താട്ടുകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

കുത്താട്ടുകുളം തട്ടികൊണ്ടുപോകല്‍ ചര്‍ച്ചക്കിടെ ആരോപണ പ്രത്യാരോപണങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തി

Published by

എറണാകുളം:കൂത്താട്ടുകുളം നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. അടിയന്തര പ്രമേയത്തിന് യുഡിഎഫ് നല്‍കിയ നോട്ടീസിന് അനുമതി നല്‍കാതെ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് ബഹളമുണ്ടായത്.

ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം യുഡിഎഫ് അംഗങ്ങള്‍ ഉയര്‍ത്തി. ഇതോടെ കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. യുഡിഎഫ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.

യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ സിപിഎം അംഗമായ കലാ രാജുവും കൂടി. ഈ വിഷയത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് കലാ രാജു വ്യക്തമാക്കി. വിഷയത്തില്‍ ഊന്നിയുളള പിന്തുണയാണ് യുഡിഎഫിന് നല്‍കുകയെന്നും അധ്യക്ഷയുടെ രാജിയാവശ്യത്തില്‍ പിന്തുണക്കുമെന്നും കലാ രാജു പറഞ്ഞു.

നഗരസഭ അധ്യക്ഷ കള്ള കേസാണ് കൊടുത്തത് എന്നും പിന്‍വലിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുത്താട്ടുകുളം തട്ടികൊണ്ടുപോകല്‍ ചര്‍ച്ചക്കിടെ ആരോപണ പ്രത്യാരോപണങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്തെത്തി. യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രതിഷേധത്തിനിടെ അജണ്ടകള്‍ മുഴുവന്‍ പാസാക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by