വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്): തമാശയിലൂടെയാണ് ഇന്ത്യയുടെ ചെസ് വളരുന്നതെന്ന് തോന്നും വിശ്വനാഥാന്‍ ആനന്ദിന്റെയും പിള്ളേരുടെയും രീതികള്‍ കണ്ടാല്‍. ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം നേടി നില്‍ക്കുന്ന പ്രജ്ഞാനന്ദയുടെ ചിത്രം കാണിച്ച് വിശ്വനാഥന്‍ ആനന്ദ് ട്വീറ്റ് ചെയ്തത് ഇതാണ്: “എന്റെ കയ്യില്‍ അഞ്ചെണ്ണം ഉണ്ട്.”(മേരെ പാസ് പാഞ്ച് ഹൈ)
ഇതിന്റെ അര്‍ത്ഥം മനസ്സിലായോ. പ്രജ്ഞാനന്ദയുടെ കയ്യില്‍ ഒരു ടാറ്റാ സ്റ്റീല്‍ കിരീടമാണ് ഉള്ളതെങ്കില്‍ തന്റെ കയ്യില്‍ അത്തരം അഞ്ച് കിരീടമുണ്ടെന്നാണ് ആനന്ദ് പറയുന്നത്. ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം അഞ്ച് തവണ വിശ്വനാഥന്‍ ആനന്ദ് നേടിയിട്ടുണ്ട്.
ലോകകിരീടം നേടി വന്ന ശേഷം ആനന്ദും ഗുകേഷും പ്രജ്ഞാനന്ദയും വിദിത് ഗുജറാത്തിയും കൂടി രജനീകാന്ത് സിനിമയിലെ മനസ്സിലായോ എന്ന ഗാനത്തിന് ചുവടുവെച്ചിരുന്നു. ചെന്നൈയില്‍ ഗുകേഷ് ലോകകപ്പ് കിരീടം നേടി വന്നതിന് ശേഷം വിദിത് ഗുജറാത്തിയുടെ വിവാഹമുറപ്പിക്കല്‍ ചടങ്ങ് കൂടി പൊങ്കലിനോടനുബന്ധിച്ച് നടത്തുന്നതിനിടയിലാണ് ആനന്ദിന്റെയും പിള്ളേരുടെയും വേഷ്ടിയുടുത്തുള്ള രജനി സ്റ്റൈല്‍ ഡാന്‍സ്.
പൊതുവേ ഗൗരവപ്രകൃതമുള്ള ഗുകേഷിനെപ്പോവും തരളിതഹൃദയനാക്കാന്‍ വിശ്വനാഥന്‍ ആനന്ദിന്റെ സമ്പര്‍ക്കത്തിന് കഴിഞ്ഞു. ഇപ്പോള്‍ ഗുകേഷ് അടിയ്‌ക്കടി ഡാന്‍സ് ചെയ്യുന്ന ആള്‍ കൂടിയാണ്. പ്രൊഫഷണല്‍ ചെസ്സിന്റെ പിരിമുറുക്കം വ്യക്തിജീവിതത്തിലേക്ക് ഇറങ്ങിവരരുതെന്ന നിര്‍ബന്ധമുള്ള ആളാണ് വിശ്വനാഥാന്‍ ആനന്ദ്.
ഏറ്റവുമൊടുവില്‍ 87ാമത് ടാറ്റാ സ്റ്റീല്‍ ചെസ് സമ്മാനദാനവേദി. നെതര്‍ലാന്‍റ്സിലെ കടലോരഗ്രാമമായ വിക് ആന്‍ സീയിലെ കെട്ടിടത്തിനുള്ളില്‍ ലോകത്തെമ്പാടുനിന്നുമുള്ള ക്യാമറാമാന്‍മാര്‍ തിങ്ങിക്കൂടിയിരിക്കുന്നു. വിജയിയുടെ കപ്പ് വാങ്ങി നില്‍ക്കുന്ന പ്രജ്ഞാനന്ദയോട് അവതാരക ചോദിക്കുന്നു:” ടാറ്റാ സ്റ്റീല്‍ ചെസ്സിലെ കിരീടം പ്രൊഫഷണല്‍ ചെസ്സ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് കരുതുന്നുണ്ടോ?”. ഇതിന് പ്രജ്ഞാനന്ദ പറഞ്ഞ ഉത്തരം ഇതാണ്:”അറിയില്ല. പരിശോധിക്കണം.” ഇത് കേട്ട് ആഗോള മാധ്യമപ്രവര്‍ത്തകരും വീഡിയോ-സ്റ്റില്‍ ക്യാമറാമാന്‍മാരും പൊട്ടിപ്പൊച്ചിച്ചിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: