മലപ്പുറം: നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആമയൂര്‍ സ്വദേശിനി ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്.മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഷൈമയുടെ നിക്കാഹ് നടന്നത്.വിദ്യാര്‍ത്ഥിനിക്ക് വിവാഹത്തില്‍ താത്പര്യമില്ലായിരുന്നെന്നാണ് അറിയുന്നത്.
അതിനിടെ, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപത്കരമെന്നാണ് അറിയുന്നത്.
ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് താതപര്യമെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക