പ്രയാഗ്‌രാജ്: വലിയൊരു നോവല്‍ രചിക്കാനുള്ള വിഷയം ഈ സ്വാമിനിയുടെ ജീവിതത്തിലുണ്ട്. വിജയത്തില്‍ നിന്നും പ്രതിസന്ധികളിലേക്കും അവിടെ നിന്ന് ആത്മീയശരണത്തിലേക്കും നീന്തിക്കയറിയ ഈ സ്വാമിനി അനന്തഗിരിയുടെ കഥ.
ആയിരക്കണക്കിന് യുവാക്കളെ ലഹരിയില്‍ നിന്നും മുക്തമാക്കി സാധാരണജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ സ്വാമിനി അനന്തഗിരി ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ സ്വാമി ചരണാശ്രിത് ഗിരി ജി മഹാരാജിന്റെ ശിഷ്യയാണ്. ഭർത്താവ് മയക്കുമരുന്നിന് അടിമയായതോടെ കോടികൾ വിലമതിക്കുന്ന പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സ്വാമി അനന്ത ഗിരി തീരുമാനിക്കുകയായിരുന്നു.പക്ഷെ ഈ വഴിയിലേക്കെത്താന്‍ ഏറെ അലയേണ്ടി വന്നു. ഗുരുവായ സ്വാമി ചരണാശ്രിത് ഗിരി ജി മഹാരാജിന്റെ നിര്‍ദേശപ്രകാരം ശ്രീവിദ്യാസാധനയാണ് ആത്മീയതയുടെ പൊരുള്‍ പറഞ്ഞുകൊടുത്തത്. ആയിരക്കണക്കിന് ഹിന്ദുമന്ത്രങ്ങളും അവയ്‌ക്ക് പിന്നീലെ നിഗൂഢതകളിലേക്കും പോകുന്നതാണ് ഈ സാധന.
യുവതലമുറയെ ആത്മീയതയിലേയ്‌ക്ക് ആകർഷിക്കുക വഴി ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുക എന്നതാണ് സ്വാമി അനന്തഗിരിയുടെ ലക്ഷ്യം. ഇവരുടെ അനേകം കണ്ടെത്തലില്‍ ഒന്നാണ് സ്വര്‍ യോഗ. പ്രയാഗ് രാജില്‍ ഈ കുംഭമേളയില്‍ സ്വർ യോഗയിലൂടെ കുട്ടികൾക്ക് അവബോധം പകരുകയാണ് അവര്‍. സ്വര്‍ യോഗയ്‌ക്ക് സ്വര്‍വിജ്ഞാന്‍ എന്നും പറയും. നമ്മുടെ ശ്വാസോച്ഛാസത്തെ അറിയുന്ന ഹൈന്ദവപാരമ്പര്യത്തിലെ അറിവാണിത്. 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ആത്മീയ അവബോധം വളർത്തുന്നതിനായി ധ്യാനം, ഹവനം, അഗ്നിഹോത്രം എന്നിവ ഉൾപ്പെടുന്ന പരിപാടികൾ സ്വാമി അനന്ത ഗിരി സംഘടിപ്പിക്കുന്നു.
ഋഷികേശിലെ സ്വർ യോഗ പീഠത്തിലൂടെ ആത്മീയതയും യുവാക്കൾക്ക് ഡ്രൈവിംഗ്, പിസ്സ നിർമ്മാണം, മോമോ തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന കഴിവുകളിൽ പ്രൊഫഷണൽ പരിശീലനവും നൽകുന്നുണ്ട്. കൂടാതെ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ യുവാക്കളെ സഹായിക്കുന്ന നാഡി വിഗ്യാനും സ്വാമി അനന്തഗിരി പരിശീലിപ്പിക്കുന്നു. മഹാ കുംഭമേളയിലെ സ്വാമി അനന്ത ഗിരിയുടെ പ്രയത്‌നങ്ങൾ യുവാക്കൾക്ക് മാത്രമല്ല സമൂഹത്തിനാകെ ഒരു പ്രചോദനമാണ്. .
സ്വാമി അനന്ത ഗിരിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് 200-ലധികം ചെറുപ്പക്കാർ ഇന്ത്യയിലും കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ബിസിനസുകൾ നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: