കോഴിക്കോട്:വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് വാപ്പോളി താഴം സ്വദേശിനി റിന്‍ഷ പര്‍വാന്‍ (17) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ജനുവരി15 നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിന്‍ഷ പര്‍വാന്‍ വീട്ടില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്താന്‍ വൈകിയത് വീട്ടുകാര്‍ ചോദിച്ചതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക