ധാക്ക : ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തെ പ്രശംസിച്ച് മുഹമ്മദ് യൂനുസ് . ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ഇന്ന് ബസന്ത് പഞ്ചമിയോടനുബന്ധിച്ച് സരസ്വതി പൂജ നടത്തുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ടാണ് യൂനുസിന്റെ പ്രസ്താവന. എല്ലാ വിഭാഗങ്ങളും സ്നേഹത്തോടെ ജീവിക്കുന്ന മതേതര രാജ്യമാണ് ബംഗ്ലാദേശെന്നാണ് യൂനുസ് തന്റെ സന്ദേശത്തിൽ വിശേഷിപ്പിച്ചത്.
ആയിരക്കണക്കിന് വർഷങ്ങളായി ജാതി, വർണ്ണ, മത വ്യത്യാസമില്ലാതെ എല്ലാ മതസ്ഥരും ഈ രാജ്യത്ത് ഒരുമിച്ചാണ് ജീവിക്കുന്നതെന്ന് യൂനുസ് പറഞ്ഞു.‘ ഈ രാജ്യം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്, മതമോ ജാതിയോ നോക്കാതെ എല്ലാ ആളുകൾക്കും സുരക്ഷിതമായ സ്ഥലമാണ്. വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും അഭൂതപൂർവമായ പ്രക്ഷോഭത്തിലൂടെയാണ് ഓഗസ്റ്റ് 5 ന് ഇടക്കാല സർക്കാർ രൂപീകരിച്ചത്, ജാതി, മത, ജാതി വ്യത്യാസമില്ലാതെ എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും അവരുടെ തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു .
സരസ്വതി ദേവി സത്യത്തിന്റെയും നീതിയുടെയും അറിവിന്റെ വെളിച്ചത്തിന്റെയും പ്രതീകമാണ്. സരസ്വതി ദേവിയുടെ ആരാധനയുടെ വേളയിൽ, അറിവിന്റെ ആരാധകർ ആയി രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും സംഭാവന നൽകാൻ ഞാൻ എല്ലാ ഹിന്ദുക്കളോടും ആഹ്വാനം ചെയ്യുന്നു.‘- എന്നാണ് യൂനുസിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: