ന്യൂഡൽഹി ; രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപകീർത്തിപ്പെടുത്തി സംസാരിച്ച കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരെ കേസ്. ബിഹാറിലെ മുസാഫർപൂർ സിജിഎം കോടതിയിൽ അഭിഭാഷകനായ സുധീർ ഓജയാണ് പരാതി നൽകിയത്. കോടതി ഫെബ്രുവരി 10ന് കേസിൽ വാദം കേൾക്കും .
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധേരയെയും കൂട്ടുപ്രതികളാണെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദ്രൗപതി മുർമുവിനെ സോണിയ ഗാന്ധി അപമാനിച്ചെന്ന് ഹർജിക്കാരൻ സുധീർ പറഞ്ഞു. ബജറ്റ് സമ്മേളനത്തിനിടെ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സോണിയ ഗാന്ധി നടത്തിയ പ്രസ്താവനയാണ് ഏറ്റവും പ്രതിഷേധാർഹമായത്. രാഷ്‌ട്രപതി ഒരു സ്ത്രീയാണ്, ഒരു ഗോത്രവർഗത്തിൽ നിന്നുള്ളയാളാണ്. സോണിയയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് ഓജ പരാതിയിൽ പറയുന്നു.
ദ്രൗപതി മുർമുവിന്റെ പ്രസംഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ച സോണിയ ഗാന്ധി, അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല, പാവം എന്നാണ് പറഞ്ഞത്. സോണിയ ഗാന്ധി ഈ പ്രസ്താവന നടത്തുമ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: