കോട്ടയം: അതിരമ്പുഴയ്ക്ക് സമീപത്ത് നിന്നും കാണാതായ നാല് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി. 24 മണിക്കൂര്‍ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്. ശനിയാഴ്ച രാത്രി 11 മണി വരെ അതിരമ്പുഴ പ്രദേശത്ത് ഇവര്‍ ഉണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. ഏറ്റുമാനൂര്‍ നിവാസികളായ പെണ്‍കുട്ടികളെ കാണാനില്ലെന്നു കാട്ടി പൊലീസ് തന്നെ ഇവരുടെ പേരുവിവരങ്ങളും ഫോട്ടോയും മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സോഷ്യല്‍മീഡിയയിലടക്കം ഫോട്ടോയും പേരും വ്യാപകമായി പ്രചരിച്ചു. പെണ്‍കുട്ടികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ഇനി പേര്, ഫോട്ടോ മറ്റ് വിവരങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കരുതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കുമരകത്തേക്കാണ് കുട്ടികള്‍ പോയിരുന്നത്. പിന്നീട് ഇവര്‍ നാഗമ്പടത്ത് എത്തിയപ്പോള്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: