കൊച്ചി:ഫ്ലാറ്റില്‍ നിന്ന് ചാടി 15 വയസുകാരന് മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സ്കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്റ് ചെയ്തു.കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെയാണ് ജെംസ് മോഡേണ്‍ അക്കാദമി സസ്പെന്റ് ചെയ്തത്.
അന്വേഷണ വിധേയമായാണ് സസ്പന്ഷന്. വൈസ് പ്രിന്‍സിപ്പാളിന്റെ ശിക്ഷാനടപടികള്‍ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. മിഹിര്‍ അഹമ്മദ് ക്രൂരമായ റാഗിംഗിന് ഇരയായെന്നും പരാതിയുണ്ട്.
വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച എറണാകുളം കളക്ടറേറ്റില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്കൂള്‍ അധികൃതരോടും കളക്ട്രേറ്റില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: