തിരുവനന്തപുരം:നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ മനുഷ്യബോംബ് സ്ഫോടനം നടത്തുമെന്ന ഇമെയില്‍ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തി. കിഴക്കേക്കോട്ടയ്ക്ക് സമീപം ഹോട്ടല്‍ ഫോര്‍ട്ട് മാനറിലാണ് സന്ദേശമെത്തിയത്.
ബോംബ് സ്ക്വാഡ് അടക്കം മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും സംശകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഉച്ചയ്ക്ക് രണ്ടേകാലിന് മുമ്പ് സ്ഫോടനം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
അടുത്തിടെ നഗരത്തിലെ മറ്റ് രണ്ട് ഹോട്ടലുകളുകളിലും ഇത്തരത്തില്‍ ഇമെയിലിലൂടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഈ മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: