Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ആര് നേടും? പ്രജ്ഞാനന്ദയോ ഗുകേഷോ? കിരീടപ്പോരിന് പഴയ നന്‍പന്‍മാര്‍; ലോകചെസില്‍ ഇന്ത്യന്‍ വിളയാട്ടം

ചെസ്സിലെ വിംബിള്‍ഡന്‍ എന്നറിയപ്പെടുന്നതാണ് ടാറ്റാ സ്റ്റീല്‍ ചെസ്. ഇതില്‍ ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി പോരാടുന്നത് കുട്ടിക്കാലം മുതലേ ചെസ് ഒന്നിച്ച് കളിച്ച് വളര്‍ന്ന ഗുകേഷും പ്രജ്ഞാനന്ദയും. ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞ ശേഷം ഗുകേഷ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്‍റില്‍ കിരീടം എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും ഗുകേഷിനില്ല.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 2, 2025, 06:04 pm IST
inSports

വിക് ആന്‍ സീ:  ചെസ്സിലെ വിംബിള്‍ഡന്‍ എന്നറിയപ്പെടുന്നതാണ് ടാറ്റാ സ്റ്റീല്‍ ചെസ്.ചരിത്രമേറെ അവകാശപ്പെടാവുന്ന ചെസ് ടൂര്‍ണ്ണമെന്‍റ്. ടാറ്റ എന്ന ബിസിനസ് ഗ്രൂപ്പ് വ്യത്യസ്തമാണെന്ന തോന്നലുണര്‍ത്തുന്ന ഒരു നീക്കം. 1938ല്‍ ഇജ് മോണ്ട് എന്ന നെതര്‍ലാന്‍റ്സിലെ ചെറിയ ഒരു സ്ഥലത്തേക്ക് ലോകത്തെ മുഴുവന്‍ മികച്ച താരങ്ങളേയും അണിനിരത്തി നടത്തിയ ടൂര്‍ണ്ണമെന്‍റ്. 87 വര്‍ഷങ്ങള്‍ക്ക് ശേഷവും ടാറ്റാ സ്റ്റീല്‍ ചെസ് അതിന്റെ ജൈത്രയാത്ര തുടരുന്നു എന്നത് ഒരു കോര്‍പറേറ്റ് കമ്പനി എന്നാല്‍ സംസ്കാരത്തെക്കൂടി മുന്നോട്ട് നയിക്കുന്ന ഒന്നായിരിക്കണം എന്ന ബോധം ടാറ്റയ്‌ക്കുള്ളതിനാലാണ് സാധ്യമായത്. ഇന്ന് ടാറ്റയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ യശസ്സുയര്‍ത്തുന്ന ടൂര്‍ണ്ണമെന്‍റാണ് ടാറ്റാ സ്റ്റീല്‍ ചെസ്. സമ്മാനത്തുകയിലും വലിയ ആകര്‍ഷണം നല്‍കുന്ന ചെസ് പോരാട്ടാം. അതുകൊണ്ടും കൂടിയാണ് ചെസ്സിലെ വിംബിള്‍ഡണായി അറിയപ്പെടുന്നത്.

ഇക്കുറി ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി പോരാടുന്നത് കുട്ടിക്കാലം മുതലേ ചെസ് ഒന്നിച്ച് കളിച്ച് വളര്‍ന്ന ഗുകേഷും പ്രജ്ഞാനന്ദയും. ചെസ്സിന് ആരംഭംകുറിച്ച ഭാരതത്തിലേക്ക് തന്നെ ചെസ്സിന്റെ മഹിമ തിരിച്ചെത്തുകയാണ്. ലോക ചാമ്പ്യന്‍ ഇന്ത്യക്കാരന്‍. ഇപ്പോഴിതാ ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കായി പോരാടുന്നതും ഇന്ത്യക്കാര്‍. അതും 18ും 19ഉം പ്രായമുള്ള രണ്ട് ചുണക്കുട്ടിക്കള്‍. ഇവര്‍ ഇനി അടുത്ത 15 വര്‍ഷമെങ്കിലും ചെസ് ലോകം ഭരിക്കേണ്ടവര്‍. വരുന്നുണ്ട് വേറെയും ചുണക്കുട്ടികള്‍ വേറെ. നിഹാല്‍ സരിന്‍, റോണക് സാധ്വാനി, പരിമര്‍ജന്‍ നേഗി, വിദിത് ഗുജറാത്തി, പെന്‍റല ഹരികൃഷ്ണ, കാര്‍ത്തികേയന്‍ മുരളി, ലിയോണ്‍ ല്യൂക് മെന്‍ഡോര്‍ക, പ്രണവ്, ആദിത്യ മിത്തല്‍…തുടങ്ങി എത്രയോ പേര്‍. ചെസ്സില്‍ ഇനി വരാനിരിക്കുന്നത് ഗുകേഷ് യുഗമോ അതോ പ്രജ്ഞാനന്ദ യുഗമോ എന്നതിനേക്കാള്‍ ഉറപ്പായും പറയാവുന്നത് ഇതാണ്- ചെസില്‍ ഇനി ഭാരതത്തിന്റെ യുഗമാണ്.

ലോക ചാമ്പ്യന്‍ പട്ടം അണിഞ്ഞ ശേഷം ഗുകേഷ് പങ്കെടുക്കുന്ന ആദ്യ ടൂര്‍ണ്ണമെന്‍റില്‍ കിരീടം എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും ഗുകേഷിനില്ല. പ്രജ്ഞാനന്ദയാകട്ടെ ചെസ് ബുക്കില്‍ ഇല്ലാത്ത കരുനീക്കങ്ങളുമായി ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ലോകോത്തര ഗ്രാന്‍റ്മാസ്റ്റര്‍മാരെ അട്ടിമറിച്ച് മുന്നേറുകയാണ്. 12 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ രണ്ടു പേര്‍ക്കും എട്ടര പോയിന്‍റ് വീതം ആണുള്ളത്. അഞ്ചു വയസ്സുമുതലേ ചെന്നൈയിലെ വേലമ്മാല്‍ സ്കൂളില്‍ ആരംഭിച്ച ചെസ് സൗഹൃദമാണ് ഇരുവരുടേതും. ആരാണ് മികച്ച കളിക്കാരന്‍ എന്ന് പ്രവചിക്കുക ദുഷ്കരം. പൊതുവേ ക്ഷമ ഏറെ ആവശ്യപ്പെടുന്ന ക്ലാസിക്കല്‍ ചെസില്‍ ഗുകേഷാണ് മികച്ചതെങ്കില്‍ അതിവേഗക്കരുനീക്കങ്ങളുടെ റാപ്പിഡ് ചെസ്സില്‍ പ്രജ്ഞാനന്ദയാണ് മിടുക്കന്‍.

ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും പ്രൈസ് മണി സുലഭമാണ്. ടാറ്റാ സ്റ്റീല്‍ ചെസില്‍ ഒന്നാം സ്ഥാനക്കാരന് 15 ലക്ഷം ഡോളര്‍ (ഏകദേശം 13 കോടി രൂപ) ആണ് സമ്മാനത്തുക ലഭിക്കുക. രണ്ടാം സ്ഥാനക്കാരന് 10 ലക്ഷം ഡോളര്‍ (ഏകദേശം 8.66 കോടി രൂപ ലഭിക്കും. പക്ഷെ ഇരുവര്‍ക്കും പ്രസ്റ്റീജ് തന്നെയാണ് പ്രശ്നം. ഒന്നാമനാവുക എന്നതില്‍ വിട്ടുവീഴ്ചയില്ല.

അവസാന റൗണ്ടായ 13ാം റൗണ്ടിലെ മത്സരം ഞായറാഴ്ചയാണ്. പ്രജ്ഞാനന്ദ ജര്‍മ്മനിയിലെ വിന്‍സെന്‍റ് കെയ്‌മറുമായി ഏറ്റുമുട്ടുമ്പോള്‍ ഗുകേഷ് ഇന്ത്യക്കാരനും റേറ്റിംഗില്‍ ഗുകേഷിനേക്കാള്‍ ഒരു ചുവടുമുന്നില്‍ നില്‍ക്കുന്ന, പക്ഷെ ഈ ടൂര്‍ണ്ണമെന്‍റില്‍ 12ാം റൗണ്ടില്‍ മാത്രം താളം കണ്ടെത്തിയ താരമാണ്- അര്‍ജുന്‍ എരിഗെയ്സി. പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ശരിക്കും അഗ്നിപരീക്ഷ തന്നെയാണ് 13ാം റൗണ്ട്. അര്‍ജുന്‍ എരിഗെയ്സി ഗുകേഷിനെതിരെ എല്ലാ കളികളും പുറത്തെടുക്കും. കാരണം ഗുകേഷില്‍ നിന്നും തോല്‍വി പിണഞ്ഞാല്‍ അര്‍ജുന്‍ എരിഗെയ്സിയുടെ റാങ്ക് നഷ്ടപ്പെടും. ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ നാലാമനാണ് അര്‍ജുന്‍ എരിഗെയ്സി. ഗുകേഷ് അഞ്ചാമനും. 2801 ആണ് അര്‍ജുന്‍ എരിഗെയ്സിയുടെ റേറ്റിംഗ് എങ്കില്‍ 2777 ആണ് ഗുകേഷിന്റെ റേറ്റിംഗ്. ഗുകേഷ് ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഗുകേഷിന്റെ റേറ്റിംഗ് 2800ന് മുകളിലാകും. ഗുകേഷ് മൂന്നാം റാങ്കിലേക്ക് ഉയരുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ രണ്ടു പേര്‍ക്കും ജയം അനിവാര്യമാണ്.

ടാറ്റാ സ്റ്റീല്‍ ചെസില്‍ തോല്‍വികളും സമനിലകളും ഏറ്റുവാങ്ങി ഫോം നഷ്ടപ്പെട്ട നിലയിലായിരുന്നു അര്‍ജുന്‍ എരിഗെയ്സി ഇതുവരെ. പക്ഷെ ശനിയാഴ്ച നടന്ന 12ാം റൗണ്ടില്‍ മികച്ച ഫോമിലേക്കുയര്‍ന്ന അര്‍ജുന്‍ എരിഗെയ്സിയെയാണ് കണ്ടത്. 11ാം റൗണ്ട് വരെ കിരീടമോഹങ്ങളുമായി ഏഴര പോയിന്‍റോടെ നിലകൊണ്ടിരുന്ന ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിന്റെ സ്വപ്നങ്ങളെയാണ് അര്‍ജുന്‍ എരിഗെയ്സി കരിച്ചുകളഞ്ഞത്. മികച്ച വിജയം നേടിയതോടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിച്ച നിലയിലാണ് അര്‍ജുന്‍ എരിഗെയ്സി. അതുകൊണ്ട് തന്നെ ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും തമ്മില്‍ ഒരു തീപാറും പോരാട്ടം 13ാം റൗണ്ടില്‍ പ്രതീക്ഷിക്കാം. അര്‍ജുന്‍ എരിഗെയ്സി വിജയം കൊയ്താല്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒരു സമനില കിട്ടിയാല്‍ പോലും ടാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യനാകാം.

13ാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്കും കടുത്ത അഗ്നിപരീക്ഷയാണ്. ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മറെയാണ് പ്രജ്ഞാനന്ദ നേരിടേണ്ടത്. വെറും അഞ്ച് പോയിന്‍റോടെ ഒമ്പതാം സ്ഥാനത്താണ് കെയ്‌മര്‍ എങ്കിലും തള്ളിക്കളയാന്‍ പറ്റാത്ത എതിരാളിയാണ്. പലപ്പോഴും പ്രജ്ഞാനന്ദയെ തോല്‍പിച്ച താരമാണ്. ബിയെല്‍ ചെസില്‍ ഉള്‍പ്പെടെ പ്രജ്ഞാനന്ദയെ തോല്‍പിച്ച താരമാണ്. പക്ഷെ ടാറ്റാ സ്റ്റീല്‍ചെസില്‍ ഇതുവരെ കണ്ടത് വന്യഭാവത്തിലുള്ള പ്രജ്ഞാനന്ദയെയാണ്. അസാധാരണ കരുനീക്കങ്ങളിലൂടെ എതിരാളികളെ തോല‍്പിച്ച് അമ്പരപ്പിക്കുകയാണ് പ്രജ്ഞാനന്ദ. ഒരു വല്ലാത്ത ആക്രമണോത്സുകതയ്‌ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ് താരങ്ങള്‍. പരിചയസമ്പന്നനായ വ്ളാഡിമിര്‍ ഫെഡോസീവിനെയും സരാനയെയും ലോക മൂന്നാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും അത്യപൂര്‍വ്വ നീക്കങ്ങളിലൂടെയാണ് പ്രജ്ഞാനന്ദ തറപറ്റിച്ചത്. അതിനാല്‍ കെയ്‌മറെയും വീഴ്‌ത്തും എന്നാണ് പ്രതീക്ഷ. എന്തായാലും ഇന്നത്തെ നിലയില്‍ പ്രജ്ഞാനന്ദയ്‌ക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

 

Tags: ChessGukeshTatasteelchessGukeshDArjunerigaisiTataSteelChess2025Tatasteelchessround13GukeshEraPraggnanandhaa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.