തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ വിജിലന്‍സിന്റെ കര്‍മ്മ പദ്ധതി. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയാണ് വിജിലന്‍സിന്റെ നടപടി.
പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഡിവൈഎസ്പിമാര്‍ക്കും എസ്പിമാര്‍ക്കും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കി. അഴിമതിക്കാരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായവും വിജിലന്‍സ് തേടി.
കോഴ വാങ്ങുന്നവരെ കുറിച്ചോ ഫയലുകള്‍ വച്ച്താമസിപ്പിക്കുന്നവരെ കുറിച്ചോ വിവരങ്ങള്‍ നല്‍കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് വിജിലന്‍സ്. ഈ വിവരങ്ങള്‍ ലഭിച്ചാല്‍ അത് നിരീക്ഷണ പട്ടികയില്‍ ഉള്ളവരാണെങ്കില്‍ വിവരം കൈമാറുന്നയാളുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ പിടികൂടാനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: