തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പയും ആദായനികുതി പരിധി 12 ലക്ഷമായി വര്‍ധിപ്പിക്കലും കേരളത്തിന് ഗുണംചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
അടിസ്ഥാന സൗകര്യ വികസനത്തിനായി പലിശ രഹിത വായ്പ 50 വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തിയിരിക്കുന്നു.വിഴിഞ്ഞം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് പലിശ രഹിത വായ്പ എടുക്കാനാകും. ആദായനികുതി പരിധി ഉയര്‍ത്തിയത് നല്ലതെങ്കിലും സ്ലാബില്‍ വ്യത്യാസം വരുത്തിയിട്ടില്ല. കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ല. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല. വയനാട് ദുരന്തപാക്കേജിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. വിഴിഞ്ഞത്തിന് വകയിരുത്തലുമില്ല, ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: