ന്യൂദല്‍ഹി: പുതിയ ബജറ്റിലെ തീരുമാനമനുസരിച്ച് മൊബൈൽ ഫോണിനും ജീവൻരക്ഷാ ഔഷധങ്ങൾക്കും വില കുറയും. 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കാണ് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഒട്ടേറെ സാധനസാമഗ്രികളുടെ വില കുറയും. ടിവിയുടെ വില കുറയും. ഇവ ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ഇലക്ട്രോണിക് ഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറയുന്നതിനാലാണിത്.
കാൻസർ രോഗികള്‍ക്കുള്ള മരുന്ന് ഉൾപ്പെടെ ഏഴോളം ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറയും. ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും കുറവ് വരും.
ഇലക്ട്രിക് വാഹന ബാറ്ററികള്‍ക്ക് വില കുറയും. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വില കുറയും. കപ്പലുകള്‍ നിര്‍മ്മിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വര്‍ഷത്തേക്ക് കൂടി ഒഴിവാക്കി.
സമുദ്രഉല്‍പന്നങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില കുറയും. വെറ്റ് ബ്ലൂ ലെതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി.
കാരിയര്‍ ഗ്രേഡ് ഈഥര്‍നെറ്റ് സ്വിച്ചിന്റെ വില കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: