ലോകത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചെടുത്ത് അമേരിക്കന്‍ കമ്പനികളെ കൂടുതല്‍ ലാഭം നേടാനും തദ്ദേശീയമായ മത്സരങ്ങള്‍ നേരിടാനും
പ്രാപ്തമാക്കാന്‍ ഡീപ് സ്റ്റേറ്റിന് ഒരു അടിമ തൊഴില്‍ശാല വേണമായിരുന്നു. ചീപ് ലേബര്‍ എന്ന ലക്ഷ്യവുമായി തങ്ങള്‍ നിര്‍മിച്ചെടുത്ത കോളനിയായാണ് ചൈനയെ ഡീപ് സ്റ്റേറ്റ് കരുതുന്നത്. ഭാവിയില്‍ അമേരിക്കന്‍ സര്‍ക്കാരുകള്‍ ഡീപ് സ്റ്റേറ്റിന്റെ സ്വാധീനത്തിനു വഴങ്ങാതെ വരികയാണെങ്കില്‍ അവരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ആയുധമായും ചൈനയെ മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ചൈനയുമായി ഒപ്പുവച്ച എംഒയു ഇത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ടുള്ള ഡീപ് സ്റ്റേറ്റിന്റെ തന്ത്രമാണ്. കോണ്‍ഗ്രസും നെഹ്റു കുടുംബവും ഒരര്‍ത്ഥത്തില്‍ ഡീപ് സ്റ്റേറ്റ് അമേരിക്കയെ നിയന്ത്രിക്കുന്നതുപോലെ ഒരു കാലത്തു ഭാരതത്തെ അടക്കിഭരിച്ചവരാണ്. ഭാരതത്തിലെ ഒരു മിനി ഡീപ് സ്റ്റേറ്റായി നമ്മുക്ക് അവരെ പരിഗണിക്കാം. റോത് ചൈല്‍ഡ്, റോക്ക് ഫെല്ലര്‍, ഫോര്‍ഡ് ഫാമിലികളുടെ ചുവടു പിടിച്ചാണോ ഭാരതത്തില്‍ നെഹ്റു കുടുംബം, കരുണാനിധി കുടുംബം, പവാര്‍ കുടുംബം, അബ്ദുള്ള കുടുംബം തുടങ്ങിയര്‍ ഉണ്ടായി വന്നതെന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രൂപീകരണം
പൊളിറ്റിക്കല്‍ ഇസ്ലാമെന്ന ആശയത്തിന് ഡീപ് സ്റ്റേറ്റ് സഹായം ചെയ്തു കൊടുത്തത് ലോക ജനസംഖ്യയെ ക്രമീകരിക്കാനുള്ള അവരുടെ പുതിയ ലോക ക്രമത്തിന്റെ ( ിലം ംീൃഹറ ീൃറലൃ) ഭാഗമായിരുന്നു. അക്രമോത്സുകമായ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വ്യാപനം അരക്ഷിതാവസ്ഥയിലേക്കും അത് യുദ്ധത്തിലേക്കും നയിക്കുമെന്നു തിരിച്ചറിഞ്ഞ ഡീപ് സ്റ്റേറ്റ് വലിയ തോതിലുള്ള സാമ്പത്തിക, രാഷ്‌ട്രീയ ആയുധ സന്നാഹങ്ങള്‍ ഇത്തരം ശക്തികള്‍ക്ക് നല്‍കി. അത് യുദ്ധങ്ങള്‍ക്കും അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ക്കും വന്‍തോതിലുള്ള കുടിയേറ്റങ്ങള്‍ക്കും കാരണമായി. ഇതുമൂലം ലോകമെങ്ങും ഇപ്പോള്‍ ഗുരുതര സാമൂഹിക പ്രത്യാഘതങ്ങള്‍ അനുഭവിച്ചു വരുന്നു. ട്രംപിന്റെ വരവോടെ പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ആശയത്തിന് പകരം മോഡറേറ്റ് ഇസ്ലാം എന്ന ആശയം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ഒപ്പം മദ്ധേഷ്യയിലടക്കം തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കു കാലിടറുകയും ഭാരതത്തിന്റെ സ്വാധീനം ഈ മേഖലകളില്‍ കൂടുതല്‍ കരുത്തു നേടുകയും ചെയ്യും.
മാര്‍ക്‌സിസവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും
ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് പ്രഷര്‍ വാല്‍വായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്ക് എ.ഒ. ഹ്യൂം രൂപം കൊടുത്ത മാതൃകയില്‍ത്തന്നെയാണ് ഡീപ് സ്റ്റേറ്റ് മാര്‍ക്‌സിസത്തിനും രൂപം കൊടുത്തത്. ആഗോള തലത്തില്‍ ഡീപ് സ്റ്റേറ്റിന്റെ ക്യാപിറ്റലിസ്റ്റ് ചൂഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരാനിടയുള്ള എതിര്‍പ്പുകളെ ഹൈജാക്ക് ചെയ്യാനും യഥാര്‍ത്ഥ പ്രതിഷേധം ഉയര്‍ന്നു വരാതിരിക്കാനുമുള്ള അവരുടെ ആലോചനയാണ് മാര്‍ക്‌സിസം എന്ന കപട ശാസ്ത്രത്തിന്റെ പിറവിക്ക് കാരണം. തൊഴിലാളി വര്‍ഗത്തിന്റെ പേര് പറഞ്ഞ് ഇന്നോളം ലോക ജനതയെ നിര്‍ദയം ഡീപ് സ്റ്റേറ്റിന്റെ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുകയും, ഡീപ്സ്റ്റേറ്റിന് വെല്ലുവിളിയാകാനിടയുള്ള ബിസിനസ് സംരംഭങ്ങളെ തൊഴിലാളി സമരത്തിന്റെയോ പരിസ്ഥിതി പ്രശ്‌നത്തിന്റെയോ പേരില്‍ പൂട്ടിക്കുകയും ചെയ്യുക എന്നതായിരുന്നു മാര്‍ക്‌സിസം കൊണ്ട് ഡീപ് സ്റ്റേറ്റ് ഉദ്ദേശിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനു ക്ലാസിക് ഉദാഹരണമാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭാരത വിരുദ്ധ നിലപാടുകളും മുതലാളിത്തത്തിനെതിരെ എന്നുപറഞ്ഞു കേരളത്തിലടക്കം കാട്ടിക്കൂട്ടിയ സമരാഭാസങ്ങളും വീണ്ടും പഠന വിധേയമാക്കേണ്ടതാണ്. ഒപ്പം ലോകമെങ്ങും വോക്കിസവും അര്‍ബന്‍ നക്‌സലിസവും പടര്‍ത്താനും അതുവഴി തങ്ങളുടെ മയക്കുമരുന്ന് കച്ചവട കാര്‍ട്ടലുകള്‍ക്കു വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സ്വാധീനമുറപ്പിക്കാനും അവരെ ലഹരിക്ക് അടിമകളാക്കാനും ഫ്രീ സെക്‌സ് പ്രചരിപ്പിച്ചു കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാനും ഡീപ് സ്റ്റേറ്റിന് മാര്‍ക്‌സിസത്തിലൂടെ സാധിച്ചു.
മൂന്നു നൂറ്റാണ്ടായി ഡീപ് സ്റ്റേറ്റ് പടുത്തുയര്‍ത്തിയ സാമ്രാജ്യം തുറന്നുകാട്ടപ്പെടുകയും എതിര്‍ക്കപ്പെടുകയുമാണിന്ന്. രാഷ്‌ട്രത്തിന്റെ പരമ വൈഭവവും പരമാധികാരവും എന്ന ആശയം ലോകാധിപത്യം എന്ന ആശയത്തെ പരാജയപ്പെടുത്തിയിരിക്കുന്നു. ലോകം ഒരു കുടുംബമാണെന്നും എല്ലാവര്‍ക്കും സുഖമുണ്ടാവണമെന്നുമുള്ള ഭാരതീയ ആശയ ധാരയും, ലോകമൊരു വിപണിയാണെന്നും അത് പരിധികളില്ലാതെ ചൂഷണം ചെയ്യാനും ലാഭമുണ്ടാക്കാനുമുള്ള ഇടമാണെന്നുമുള്ള ഡീപ് സ്റ്റേറ്റ് ആശയധാരയും തമ്മിലുള്ള പോരാട്ടത്തില്‍ ഭാരതം ജയിച്ചിരിക്കുന്നു. ചൂഷണത്തിലും ചതിയിലും വഞ്ചനയിലും അധിഷ്ഠിതമായ ഡീപ് സ്റ്റേറ്റ് ചിന്താ സരണിയ്‌ക്ക് പകരം സത്യം, ധര്‍മ്മം, ദയ, നീതി എന്നിവയിലൂന്നിയ പുതിയ ലോകക്രമം സൃഷ്ടിക്കാന്‍ നരേന്ദ്ര മോദിക്കും ഡൊണാള്‍ഡ് ട്രംപിനും വ്‌ലാദിമിര്‍ പുട്ടിനും കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ഇന്ന് ലോകത്തെ കാത്തിരിക്കുന്നത്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക