ന്യൂദല്‍ഹി: സമ്പൂർണ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിടുന്നതാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റ് യുവാക്കൾ, കർഷകർ, മധ്യവർഗം, സ്ത്രീകൾ തുടങ്ങിയവരുടെ ക്ഷേമം ലക്ഷ്യമിടുന്നുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. മൂന്നാമത് നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ഉണ്ടായെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: