Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിന് സാമ്പത്തിക സഹായവുമായി ജോര്‍ജ്ജ് സോറോസിന്റെ മകന്‍ എത്തി; ഇന്ത്യ പേടിക്കണമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം ബംഗ്ലാദേശിന് സാമ്പത്തിക സഹായവുമായി മോദി സര്‍ക്കാരിന്റെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ മകന്‍ അലക്സ് സോറോസ് എത്തിയത് ആശങ്ക പരത്തുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് (ഒഎഫ് എസ്) എന്ന എന്‍ജിഒ സംഘടനയുടെ പേരില്‍ ധനസഹായം നല‍്കാനാണ് അലക്സ് സോറോസ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസിനെ കണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 08:57 pm IST
in India
ജോര്‍ജ്ജ് സോറോസിന്‍റെ മകന്‍ അലക്സ് സോറോസ് (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)

ജോര്‍ജ്ജ് സോറോസിന്‍റെ മകന്‍ അലക്സ് സോറോസ് (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)

ധാക്ക: കഴിഞ്ഞ ദിവസം ബംഗ്ലാദേശിന് സാമ്പത്തിക സഹായവുമായി മോദി സര്‍ക്കാരിന്റെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ മകന്‍ അലക്സ് സോറോസ് എത്തിയത് ആശങ്ക പരത്തുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് (ഒഎഫ് എസ്) എന്ന എന്‍ജിഒ സംഘടനയുടെ പേരില്‍ ധനസഹായം നല‍്കാനാണ് അലക്സ് സോറോസ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസിനെ കണ്ടത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്രയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ സംഘടനയാണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ബംഗ്ലാദേശിനുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായം നിര്‍ത്തിയതായി പ്രഖ്യാപിച്ച ഉടനെയാണ് അലക്സ് സോറോസ് ധനസഹായവാഗ്ദാനവുമായി മുഹമ്മദ് യൂനസിനെ കണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാകെ ദൈനംദിനമെന്നോണം ഇന്ത്യയെ വെല്ലുവിളിക്കുകയും ഇന്ത്യയ്‌ക്കെതിരെ യുദ്ധാഹ്വാനം നടത്തുകയും പാകിസ്ഥാനുമായി കൂടുതല്‍ സഹകരിക്കുകയും ചെയ്യുകയാണ് മഹുമ്മദ് യൂനസ്. ഷേഖ് ഹസീനയെ വിട്ടുകൊടുക്കുണമെന്നും അനുസരിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഢനം അനുഭവിക്കുന്നുവെന്ന ഇന്ത്യയുടെ പ്രസ്താവന തള്ളിക്കളയലും മുഹമ്മദ് യൂനസ് തൊഴിലാക്കിയിരിക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് വരെ ഭീഷണി ഉയര്‍ത്തുന്നതിലേക്ക് മുഹമ്മദ് യൂനസ് എത്തിയിരിക്കുന്നു.പക്ഷെ ഇതൊന്നും മുഹമ്മദ് യൂനസ് സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന പ്രസ്താവനയല്ല, അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായി നിഗൂഢശക്തികള്‍ പറയിപ്പിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ ജോര്‍ജ്ജ് സോറോസും കൂട്ടരും ഉണ്ട്.

ട്രംപ് സര്‍ക്കാരിനെപ്പോലും വെല്ലുവിളിച്ചാണ് ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടന മുഹമ്മദ് യൂനസിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതിനര്‍ത്ഥം. ട്രംപുമായി ഇക്കാര്യത്തില്‍ നേരിട്ടുള്ള ഒരു യുദ്ധത്തിന് തന്നെ ജോര്‍ജ്ജ് സോറോസ് തയ്യാറെടുക്കുന്നു എന്നാണ്. ജോര്‍ജ്ജ് സോറോസിന് അമേരിക്ക ഭരിച്ചിരുന്ന ജോ ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നതരായ പല നേതാക്കളുടെയും പിന്തുണയുണ്ട്. അതില്‍ മുന്‍ യുഎസ് പ്രസിഡന്‍റായ ബില്‍ ക്ലിന്‍റണും ഹിലരി ക്ലിന്‍റണും ഒബാമയും വരെയുണ്ട്. മുഹമ്മദ് യൂനസുമായുള്ള കൂടിക്കാഴ്ചയില്‍ ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ച സംഭവത്തെ അലക്സ് സോറോസ് പ്രശംസിച്ചു. ഇതിനര്‍ത്ഥം ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം ആസൂത്രിത നീക്കത്തിലുടെ നടത്തിയ കലാപത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിച്ചതിനെ വാഴ്‌ത്തുകയാണ് സോറോസിന്റെ സംഘടന എന്നാണര്‍ത്ഥം. സൈബര്‍ സെക്യൂരിറ്റി, രോഹിംഗ്യകളുമായി ബന്ധപ്പെട്ട പ്രതിസന്ധി, മാധ്യമസ്വാതന്ത്ര്യം എന്നിവയും ചര്‍ച്ചാവിഷയമായി എന്ന് മുഹമ്മദ് യൂനസിന്റെ ഓഫീസ് പറയുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ വളര്‍ത്തുന്നു എന്ന ഓമനപ്പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം എന്‍ജിഒ സംഘടനകളുടെ യഥാര്‍ത്ഥ ലക്ഷ്യം അവര്‍ക്കിഷ്ടമില്ലാത്ത ഭരണത്തെ എന്ത് പേരിലായാലും അട്ടിമറിക്കുക എന്നത് തന്നെയാണ്.

ജോര്‍ജ്ജ് സോറോസിന്റെ ഈ ഉത്സാഹം വിരല്‍ ചൂണ്ടുന്നത് അധികം വൈകാതെ അതിശക്തമായ എന്തെങ്കിലും ഇന്ത്യാ വിരുദ്ധ നീക്കം ഉണ്ടാകാമെന്നതിലേക്കാണെന്ന് ചില വിദഗ്ധര്‍ താക്കീത് നല്‍കുന്നു. റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി ഇതോടെയാണ് ബംഗ്ലാദേശ് മോഡലിലുള്ള കലാപം ഇന്ത്യയിലും ഉണ്ടായേക്കാമെന്നും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മേല്‍ ഒരു കണ്ണുവേണമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്. ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ പാവയായ രാഹുല്‍ ഗാന്ധി അക്രമം, തീവെപ്പ്, അരാജകത്വം ഇവ സൃഷ്ടിച്ചേക്കാമെന്നാണ് അര്‍ണാബ് ഗോസ്വാമി മുന്നറിയിപ്പ് നല്‍കുന്നത്.

എന്തായാലും മുഹമ്മദ് യൂനസിന് സാമ്പത്തിക സഹായം എത്തിക്കാന്‍ ജോര്‍ജ്ജ് സോറോസിന്റെ സംഘടനയായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ പിന്തുണ ഡീപ് സ്റ്റേറ്റിന്‍റേതായി ഉണ്ടായേക്കുമെന്നാണ് ആശങ്ക. ഹിലരി ക്ലിന്‍റണ്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി എന്‍ജിഒ സംഘടനകള്‍ മുഹമ്മദ് യൂനസിനെ പിന്തുണയ്‌ക്കുന്നവരായി ഉണ്ട്. ജോര്‍ജ്ജ് സോറോസിന്റെ മകന്‍ അലക്സ് സോറോസ് മുഹമ്മദ് യൂനസുമായി മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടത്തിയതായി പുറത്തുവരുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നു. ബംഗ്ലാദേശ് സൈന്യത്തിന്റെ പിന്തുണയുള്ള ഒരു പാവ സര്‍ക്കാരാണ് ഇപ്പോള്‍ ബംഗ്ലാദേശ് ഭരിക്കുന്നത്. ഇത്തരം പാവ സര്‍ക്കാരുകളെ സൃഷ്ടിക്കുക വഴി ധാരാളം പണവും കോടികളുടെ കരാറുകളും തട്ടിയെടുക്കാമെന്നതാണ് അട്ടിമറിക്ക് സഹായിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ ലാഭം. എന്തായാലും ബംഗ്ലാദേശ് ഇപ്പോള്‍ ട്രംപും സോറോസും തമ്മിലുള്ള യുദ്ധത്തിന്റെ വേദിയായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയും മുഹമ്മദ് സോറോസും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തമ്മില്‍ വ്യക്തിപരമായി അടുത്ത ബന്ധമുണ്ട്. 2020ല്‍ രാഹുല്‍ ഗാന്ധി മുഹമ്മദ് യൂനസിനെ ഇന്‍റര്‍വ്യൂ ചെയ്തിട്ടുണ്ട്. എങ്ങിനെയാണ് കോവിഡിന് ശേഷമുള്ള ലോകത്തെ പുനര്‍നിര്‍മ്മിക്കേണ്ടത് എന്ന കാര്യമാണ് ഇരുവരും ചര്‍ച്ച ചെയ്യുന്നത്. പക്ഷെ ഇരുവരുടെയും ലക്ഷ്യം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഭരണമാറ്റമാണ്. അതില്‍ ബംഗ്ലാദേശിലെ ഭരണമാറ്റം സാധ്യമായി. മുഹമ്മദ് യൂനസ് തന്റെ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ചു കഴിഞ്ഞു. ഇനി ഇന്ത്യയിലെ ഭരണമാറ്റമാണ് അവശേഷിക്കുന്നത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരിക്കുന്നു. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ് ഭാരത് ജോഡോ യാത്ര എന്ന പദ്ധതി തന്നെ രൂപകല്‍പന ചെയ്തതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കുകയായിരുന്നു ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒയുടെ ലക്ഷ്യം. പങ്കെടുത്തിരുന്നു. അത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പിലൂടെ ഇതിനായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യുഎസില്‍ നിന്നുള്ള എന്‍ജിഒ സംഘടനകള്‍ മുഴുവന്‍ കൈകോര്‍ക്കുകയും ചെയ്തിരുന്നു. എല്ലാതരം വൃത്തികെട്ട അജണ്ടകളും ഈ എന്‍ജിഒകള്‍ പയറ്റിയിരുന്നു. എന്നാല്‍ മോദിയുടെ ജനപിന്തുണയ്‌ക്ക് ശക്തമായ അനുകൂലമായ ജനവിധി ഉണ്ടായി. ഗാന്ധി കുടുംബം നാണംകെട്ടു. പക്ഷെ ജോര്‍ജ്ജ് സോറോസും എന്‍ജിഒകളും വിട്ടുകൊടുക്കുന്നവരല്ല. ഒരു കളിയില്‍ പരാജയപ്പെട്ടാല്‍ അവര്‍ അടുത്ത കളി കളിക്കും ഒടുവില്‍ അവരുടെ ഗൂഢപദ്ധതി ലക്ഷ്യം കാണുന്നതുവരെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിയ്‌ക്കാന്‍ റഷ്യ ശ്രമിച്ചിട്ടും സാധ്യമായില്ല.

എത്രയോ പരിശ്രമങ്ങള്‍ക്ക് ശേഷം സിറിയയ്‌ക്കുള്ളിലെ തന്നെ തീവ്രവാദഗ്രൂപ്പുകളെ കൂട്ടുപിടിച്ചാണ് അവര്‍ ഭരണം അട്ടിമറിച്ചത്. കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെതിരെ ഉയര്‍ന്ന ഒരു ആരോപണം ഞെട്ടിക്കുന്നതാണ്. ഇന്ത്യന്‍ സേനയിലെ സിഖുകാരെ മുഴുവന്‍ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ഇയാള്‍ ശ്രമിച്ചു എന്നാണ് അറിയുന്നത്. അതായത് എവിടെയൊക്കെ ഇന്ത്യയെ വിഭജിക്കാമോ അതിനാണ് ഈ എന്‍ജിഒ സംഘടനകള്‍ ശ്രമിക്കുന്നത്. പണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രയോഗിച്ച ഭിന്നിപ്പിച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കുക എന്ന പഴയ തന്ത്രം തന്നെ. അവരുടെ ഇന്ത്യയുടെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിയിലൂടെയാണ് അവര്‍ ഈ രഹസ്യ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയെ കളങ്കപ്പെടുത്താന്‍ ട്രെയിന്‍ ജിഹാദ് ഇതിനകം വെളിവാക്കപ്പെട്ട ഒരു അജണ്ടയാണ്. ഇതുപോലെ ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും വിഭജനത്തിന്റെ കത്തി ആഴ്‌ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം മഹാകുംഭമേളയില്‍ 15 ടെന്‍റുകള്‍ക്ക് തീപിടിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് ഒരു ഖലിസ്ഥാന്‍ സംഘടനയാണ്.

എന്തായാലും തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ഇന്ത്യയില്‍ അധികാരം തിരിച്ചുപിടിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കറിയാം. അതിനാലാണ് കലാപത്തിന്റെ, അട്ടിമറിയുടെ വഴികള്‍ അന്വേഷിക്കുന്നത്. അതിനായി എല്ലാ കലാപശേഷിയുള്ള സംഘടനകളെയും ഇവര്‍ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അതിന് ഉദാഹരണമാണ് കഴിഞ്ഞ യുഎസ് സന്ദര്‍ശന വേളയില്‍ ഖലിസ്ഥാന്‍ സംഘടനയെ പിന്തുണച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മോദി സര‍്ക്കാരിന്റെ വിവിധ സംവിധാനങ്ങള്‍ നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കല്‍ ഇവരുടെ ഒരു ഗൂഢഅജണ്ടയായിരുന്നു. അതിന്റെ ഭാഗമായാണ് നീറ്റ പ്രവേശനപരീക്ഷയിലെ പരീക്ഷാപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദം. ഉടനെ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് വലിയൊരു സംഘമാണ് പേപ്പര്‍ ചോര്‍ത്തലിന് പിന്നിലെന്ന് തെളിഞ്ഞത്. നീറ്റ് പരീക്ഷാവിവാദത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി കോച്ചിംഗ് സെന്‍ററുകള്‍ വരെ അസാധാരണ വേഗതയില്‍ സുപ്രീംകോടതിയെ സംപീച്ചതെല്ലാം ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് രഹസ്യ ഏജന്‍സികള്‍ക്ക് സൂചന നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണ പരിധിയിലാണ്. എന്തായാലും നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നിലെ ഗൂഢാലോചന സിബിഐ പൊളിച്ചതോടെ ദേശീയ തലത്തില്‍ നീറ്റ് പരീക്ഷപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസ് അതില്‍ നിന്നും അതിവേഗം പിന്‍മാറിയത് ഈ ഗൂഢാലോചന വെളിപ്പെടുത്തുന്നു. ഇങ്ങിനെ ഇന്ത്യയെ വിഭജിക്കാന്‍ എത്രയോ എത്രയോ ഗൂഢപദ്ധതികള്‍ നടക്കുകയാണ്. എന്തായാലും ഇനി ട്രംപിന്റെ ഭാഗത്തു നിന്നുള്ള മറുപടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

പടിഞ്ഞാറന്‍ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും (മുല്ലപ്പൂ വിപ്ലവം തുടങ്ങിയവ), ലാറ്റിനമേരിക്കയിലെയും വിവിധം രാജ്യങ്ങളില്‍ നടന്ന പല ഭരണ അട്ടിമറികള്‍ക്ക് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ അദൃശ്യകരങ്ങളുണ്ടെന്നതാണ് വാസ്തവം.

Tags: Mahakumbh2025khalistanGeorgesorosArnabGoswamiBangladeshriotMohammadYunusMahakumbhmela2025MuhammadYunus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

Spiritual

ട്രംപാസുരനെ ദുർഗ്ഗാദേവി ശിക്ഷിച്ചു, പാക് തലവന്റെ തലവെട്ടി, യൂനുസിനെ വകവരുത്തി; ഇത് പൂജപ്പന്തലിലെ കാഴ്ചകൾ

Kerala

ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള നടത്തണം : യോഗി ആദിത്യനാഥ് ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും ; സന്തോഷ് പണ്ഡിറ്റ്

India

ഖലിസ്ഥാന്‍വാദത്തെ ആളിക്കത്തിക്കാന്‍ രാഹുല്‍ ഗാന്ധി; ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അമിത് ഷാ പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.