Kerala

അറിയാവുന്ന കളി ഫുട്ബോള്‍ മാത്രം; രാഷ്‌ട്രീയത്തില്‍ കളിക്കാനില്ല: ഐ.എം.വിജയന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് രാഷ്‌ട്രീയം നോക്കിയല്ലെന്ന് ഐ.എം വിജയന്‍. പി.ടി. ഉഷയും സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രതിഭകള്‍ ആയതുകൊണ്ടാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്മശ്രീ പുരസ്‌കാരം താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. വൈകിയാണെങ്കിലും പുരസ്‌കാരം തേടി വന്നതില്‍ വളരെ സന്തോഷിക്കുന്നു. താന്‍ ഒരു സ്പോര്‍ട്സ്മാനാണ്. ഫുട്ബോള്‍ പ്ലെയറാണ്. ഫുട്ബോള്‍ കളിക്കാന്‍ മാത്രമാണ് തനിക്കറിയാവുന്നത്. ഫുട്ബോളിലെ പ്രകടനങ്ങള്‍ മാത്രമാണ് തനിക്ക് പുരസ്‌കാരങ്ങള്‍ നേടിത്തന്നത് എന്നും ഐ.എം.വിജയന്‍ പറഞ്ഞു.

എല്ലാ രാഷ്‌ട്രീയക്കാരുമായും തനിക്ക് നല്ല അടുപ്പമാണ്. ഒരു കാരണവശാലും രാഷ്‌ട്രീയത്തിലേക്ക് പോകില്ല. ഫുട്ബോള്‍ കഴിഞ്ഞാല്‍ ഇഷ്ടം സിനിമയാണ്. സിനിമയില്‍ വിളിച്ചാല്‍ പോകും. കേരള പോലീസില്‍ എത്താന്‍ കഴിഞ്ഞതാണ് എല്ലാ വിജയത്തിന്റെയും പിന്നിലെ കാരണം.

വിജയത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ അമ്മയും ഭാര്യയും വലിയ പങ്കാണ് വഹിച്ചത്. ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നതാണ് തന്റെ വലിയ ആഗ്രഹം. പ്രസ് ക്ലബ് പ്രസിഡണ്ട് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലന്‍, ഐ.എം. വിജയന്റെ പത്നി രാജി വിജയന്‍ എന്നിവരും മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്തു.

 

Recent Posts