Sports

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം; സുഫ്ന ജാസ്മിന്റെ സുവർണനേട്ടം ഭാരോദ്വഹനത്തിൽ

Published by

ഹൽദ്വാനി∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ നേട്ടം. മഹാരാഷ്‌ട്രയുടെ ദീപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി.

ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്‌ളൈയിലുമാണ് സജൻ മൂന്നാംസ്ഥാനം നേടിയത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയുമായിരുന്നു സജന്റെ നേട്ടം. ഇന്നലത്തെ 2 മെഡലുകളോടെ ദേശീയ ഗെയിംസുകളിലെ സജന്റെ ആകെ മെഡൽ നേട്ടം 28 ആയി. അതിൽ 14 സ്വർണം. 200 മീറ്റർ ഫ്രീസ്റ്റൈലിൽ കർണാടകയുടെ ശ്രീഹരി നടരാജനാണു സ്വർണം (1:50.52 മിനിറ്റ്). 100 മീറ്റർ ബട്ടർഫ്ലൈയിൽ തമിഴ്നാടിന്റെ രോഹിത് ബനഡിക്‌ഷനാണു സ്വർണം (53.89 സെക്കൻഡ്).

വനിത ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ കേരളത്തിന്റെ വിദർശ കെ വിനോദ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by