വാരണാസി : രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സംഗീതപരിപാടി അവതരിപ്പിച്ച കോൾഡ്പ്ലേ എന്ന ‘മാന്ത്രിക സംഘത്തിലെ മുഖ്യഗായകൻ ക്രിസ് മാർട്ടിൻ മഹാകുംഭമേളയ്‌ക്കെത്തി. കാമുകിയും, ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണൊപ്പമാണ് ക്രിസ് എത്തിയത്. ശ്രീ ബാബുൽനാഥ് ക്ഷേത്രത്തിൽ അവർ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പരമ്പരാഗത നീല കുർത്ത ധരിച്ച്, ഇന്ത്യൻ സംസ്കാരത്തെ സ്വീകരിച്ച് കഴുത്തിൽ രുദ്രാക്ഷ മാല ധരിച്ചാണ് ക്രിസ് ക്ഷേത്രത്തിലെത്തിയത് . 35 കാരിയായ ഡക്കോട്ട ദുപ്പട്ട കൊണ്ട് തല മറച്ചിരുന്നു. ക്ഷേത്രത്തിലെ നന്ദീദേവന്റെ കാതിൽ ഡക്കോട്ട തന്റെ പ്രാർത്ഥന പറയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
ഒന്നര ലക്ഷത്തോളം പേരാണ് ഞായറാഴ്ച മാത്രമായി കോൾഡ്പ്ലേയുടെ സംഗീതം ആസ്വദിക്കാന്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയത് . കോൾഡ്പ്ലേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഗീതപരിപാടിയാണ് അഹമ്മദാബാദിൽ നടന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: