Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓഫീസില്‍ കയറിവന്ന് കൈയും കാലും വെട്ടിനുറുക്കും; പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്കെതിരെ കൊലവിളിയുമായി സി.പി.എം നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 01:20 pm IST
in Kerala

കണ്ണൂര്‍: പിണറായി പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്കെതിരെ കൊലവിളിയുമായി സിപിഎം നേതാക്കള്‍. ഓഫീസില്‍ കയറിവന്ന് കൈയും കാലും വെട്ടിനുറുക്കുമെന്നായിരുന്നു ഭീഷണി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പാതയോരത്തെ ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും നീക്കിയതിന്റെ പേരിലായിരുന്നു ഭീഷണി.

ഈ മാസം 24-ാം തീയതിയായിരുന്നു സംഭവം. വധഭീഷണിയാണ് തങ്ങള്‍ക്കെതിരേ നടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. പിണറായി ലോക്കല്‍ സെക്രട്ടറി നന്ദനനും ലോക്കല്‍ കമ്മിറ്റി അംഗം നിഖിലുമാണ് കൊലവിളി നടത്തിയതെന്നും ഭീഷണിപ്പെടുത്തിയതെന്നും ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചു. ഏതെങ്കിലും ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ ബലത്തില്‍ തങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.

പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇടത് അനുകൂല സംഘടനയില്‍പ്പെട്ടവരാണ്. അവര്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പാതയോരത്തെ കൊടിതോരണങ്ങളും മറ്റും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ സര്‍വകക്ഷി യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ സിപിഎമ്മിന്റേതടക്കമുള്ള പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തതാണ്.

യോഗത്തില്‍ പാതയോരത്തും മറ്റും സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും എടുത്തുമാറ്റാന്‍ എല്ലാ പാര്‍ട്ടിക്കാരോടും ആവശ്യപ്പെട്ടതാണ്. ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് പഞ്ചായത്ത് ജീവനക്കാര്‍ തന്നെ ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും എടുത്തുമാറ്റിയത്. ഇല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവുപ്രകാരം പിഴയൊടുക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ സാഹചര്യത്തിലായിരുന്നു ജീവനക്കാര്‍ നടപടിക്കിറങ്ങിയത്.

അതേസമയം സംഭവത്തില്‍ ജീവനക്കാര്‍ പരാതി ഒന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പഞ്ചായത്ത് ഭരണ സമിതി അടിയന്തര യോഗം ചേരുന്നുണ്ട്.

Tags: cpmdeath threatspinarayi panchayath office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.