പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മന്ത്രവാദി അറസ്റ്റിൽ. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അതിക്രമത്തിനിരയാക്കിയ തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമനെയാണ് (62) നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പോലീസിന് കൈമാറുകയായിരുന്നു.പഠനത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ തങ്ങളുടെ മുറിയിൽ എത്തിച്ചത്.
മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു പീഡനം. ഭയന്ന പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല.ഈ മാസം 17ന് പെൺകുട്ടി സ്ഥിരമായി ക്ലാസിൽ വരാതായതിനെ തുടർന്ന് കൗൺസിലിംഗ് നടത്തി. ഈ കൗൺസിലിങ്ങിൽ ആണ് പെൺകുട്ടി ഏഴാം ക്ലാസിൽ അനുഭവിച്ച പീഡനം മുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: