ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങൾ പങ്ക് വച്ച് നാസ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് .അസാധാരണമായ ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫിക്ക് പേരുകേട്ട വ്യക്തിയാണ് ഡോൺ പെറ്റിറ്റ് .
“2025 മഹാ കുംഭമേള രാത്രിയിൽ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഗംഗാ നദി തീർത്ഥാടന ദൃശ്യം. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമം നന്നായി പ്രകാശിക്കുന്നു” എന്ന കുറിപ്പോടെയാണ് പെറ്റിറ്റ് X-ൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് രാത്രിയിൽ കാണുന്ന ഗംഗാ നദിയിലെ 2025 ലെ മഹാ കുംഭമേള, ഈ മത തീർത്ഥാടനത്തിന്റെ വലിയ വ്യാപ്തി പ്രകടമാക്കുന്നു എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: