പാലക്കാട് : ബിജെപിക്കൊപ്പം നിൽക്കുമെന്നും രാജിക്കില്ലെന്നും പാലക്കാട് നഗരസഭാ ചെയർപഴ്‌സൻ പ്രമീള ശശിധരൻ . പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസും പറഞ്ഞു. പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമതയോഗത്തിൽ പങ്കെടുത്ത 7 മുതിർന്ന കൗൺസിലർമാർക്കൊപ്പം 4 പേർ കൂടി രാജിവയ്‌ക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനാക്കാനുള്ള പാര്‍ട്ടിത്തീരുമാനത്തില്‍ പ്രതിഷേധമില്ലെന്ന് നിര്‍വാഹകസമിതി അംഗം എന്‍.ശിവരാജന്‍ പറഞ്ഞു.എന്‍.ശിവരാജനെ പ്രശാന്ത് ശിവന്‍ വീട്ടില്‍പോയി കണ്ടിരുന്നു.
കൗണ്‍സിലര്‍മാര്‍ ആരും പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും , ആരും പാര്‍ട്ടിവിടില്ലെന്നും പ്രശാന്ത് ശിവനും പറഞ്ഞു. ഇതോടെ കോൺഗ്രസ് വക്തവായി നിന്ന് കൗൺസിലർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സന്ദീപ് വാരിയർ നടത്തിയ ശ്രമമാണ് പാളിയത് . കോൺഗ്രസ് വക്താവായി ചുമതല ലഭിച്ചതിനു ശേഷമുള്ള സന്ദീപിന്റെ ആദ്യ ശ്രമം തന്നെ പാളിയതിൽ കോൺഗ്രസിലും മുറുമുറുപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: