പാലക്കാട്: ബിജെപി ജില്ലാ അധ്യക്ഷനായി പ്രശാന്ത് ശിവനെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. പാലക്കാട്ടെ പാർട്ടി ആസ്ഥാനത്ത് എത്തി അദ്ദേഹം ചുമതലേറ്റു. നൂറു കണക്കിന് പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയാണ് അദ്ദേഹം ബിജെപി ജില്ലാ അസ്ഥാനത്ത് എത്തിയത്.
ബിജെപി തനിക്ക് തന്നത് വലിയ അവസരമാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. പാർട്ടി ഓരോ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുമ്പോഴും പ്രതീക്ഷ വെച്ചുകൊണ്ടാണ് ചെയ്യുക. പാർട്ടി യുവാക്കളിൽ വിശ്വാസം അർപ്പിക്കുന്നതിന്റെ സൂചനയാണ് തന്റെ സ്ഥാനാർഥിത്വം. രാജ്യമൊട്ടാകെ ഇത്തരത്തിൽ പുതിയ ആളുകൾക്ക് പാർട്ടി ചുമതലകൾ നൽകുന്നുണ്ട് എന്നും അവസരങ്ങളുടെ കലവറയാണ് ബിജെപി എന്നും പ്രശാന്ത് പറഞ്ഞു.
പാലക്കാടുകാർക്ക് തന്നെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എവിടെനിന്ന് വന്നു എന്നതിന് യാതൊരു പ്രസക്തിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: