വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ് ): ചെസ്സിലെ മെസ്സി എന്നാണ് 11കാരനായ അര്‍ജീനയില്‍ നിന്നുള്ള കുട്ടി അറിയപ്പെടുന്നത്. പേര് ഫോസ്റ്റിനോ ഓറോ. ഈ കുട്ടി ടാറ്റാ സ്റ്റീല്‍ ചെസ് ചലഞ്ചര്‍ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യക്കാരിയായ ചെസ് താരം ദിവ്യ ദേശ് മുഖിനെ തോല്‍പിച്ചു. ഇന്‍റര്‍നാഷണല്‍ മാസ്റ്ററായ ദിവ്യ ദേശ്മുഖ് മികച്ച താരമാണ്. ചെസ്സില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി കൂടി നേടിയിട്ടുള്ള താരമാണ് ദിവ്യ ദേശ് മുഖ്. എന്തായാലും ചെസ്സിലെ മെസ്സിയുടെ ഈ അട്ടിമറി വിജയം കണ്ട് തൊട്ടരികെ ബോര്‍ഡുകളില്‍ കളിക്കാനിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും എത്തിനോക്കി. കാരണം പുതിയൊരു താരത്തിന്റെ ഉദയം അത്ഭുതത്തോടെയാണ് ഇരുവരും നോക്കിക്കണ്ടത്.
ദിവശ്യ ദേശ്മുഖും ഞെട്ടിപ്പോയി. ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ വനിതാ ചെസ് ടീമിലെ അംഗമായ ദിവ്യ ദേശ്മുഖ് അന്ന് അപാരപ്രകടനം കാഴ്ചവെച്ചിരുന്നു. ഏഷ്യ ചാമ്പ്യന്‍ഷിപ്പും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട് ദിവ്യ ദേശ്മുഖ്. പക്ഷെ ഈ 11 കാരന് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നത് ദിവ്യയ്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
2013ല്‍ അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സില്‍ ജനിച്ച ഫോസ്റ്റിനോ ഓറോ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിച്ചിട്ടുള്ള കളിക്കാരനാണ്. അര്‍ജന്‍റീനയിലെ ഫുട്ബാള്‍ താരമായ ലയണല്‍ മെസ്സി നന്നേ ചെറിയ പ്രായത്തിലേ ഫുട്ബാളിലേക്ക് കടന്നുവന്ന വ്യക്തിയാണ്. അതുപോലെ ചെറിയ പ്രായത്തിലേ ചെസില്‍ എത്തിപ്പെടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നതിനാലാണ് പയ്യനെ ചെസ്സിലെ മെസ്സി എന്ന് വിളിക്കുന്നത്. വെറും 10 വയസ്സുള്ളപ്പോഴേ ഫോസ്റ്റിനോ ഓറോ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയിരുന്നു. അന്ന് അഭിമന്യു മിശ്ര എന്ന അമേരിക്കന്‍ താരത്തിന്റെ റെക്കോഡ് തകര്‍ത്താണ് ഈ പയ്യന്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയതെങ്കില്‍ അധികം വൈകാതെ റൊമാനിയയുടെ റോമന്‍ ഷോഗ്ഡീവ് ഈ റെക്കോഡ് തകര്‍ത്തിരുന്നു. വെറും ഒമ്പത് വയസ്സും 10 മാസവും മാത്രം പ്രായമുള്ളപ്പോഴാണ് റോമന്‍ ഷോഗ്സീവ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടുന്നത്. ചെസ്സിലെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല എന്നേ പറയാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: