ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ ആർച് ബ്രിജ് ചെനാബ് മേല്‍പാലത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി വന്ദേ ഭാരത്. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഉദംപൂര്‍ ശ്രീനഗര്‍ ബരാമുള്ള റെയില്‍ ലിങ്ക്(യുഎസ്ബിആര്‍എല്‍) പദ്ധതിക്കു കീഴിലാണ് ഈ എന്‍ജിനിയറിങ് വിസ്മയമായ റെയില്‍വേ പാലം നിര്‍മിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയെ ഇന്ത്യയിലെ റെയില്‍ ശൃംഖലയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന മേല്‍പാലം കൂടിയാണ് ചെനാബ് മേല്‍പാലം.
ഉദംപൂര്‍-ശ്രീനഗര്‍-ബരാമുള്ള റെയില്‍ ലിങ്ക്ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികളിലൊന്നായിരുന്നു ഉദംപൂര്‍-ശ്രീനഗര്‍-ബരാമുള്ള റെയില്‍ ലിങ്ക് പ്രൊജക്ട്. ഇതിനു കീഴിലാണ് ചെനാബ് മേല്‍പാലം നിര്‍മിക്കുന്നത്.2002 ലാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്.
ചെലവ് 28,000 കോടിരൂപ. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 38 തുരങ്കങ്ങളുടെ മാത്രം നീളം മാത്രം 119 കിലോമീറ്റര്‍ വരും. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 12.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് രാജ്യത്തെ ഏറ്റവും വലിയ തുരങ്കം. ഈ പദ്ധതിയുടെ ഭാഗമായി 927 പാലങ്ങളും റെയില്‍വേ നിര്‍മിച്ചു. പാലങ്ങളുടെ മാത്രം ദൈര്‍ഘ്യം 13 കിലോമീറ്റര്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: