World

ട്രംപിന്റെ ബംഗ്ലാദേശിനെതിരായ പണി തുടങ്ങി; പ്രത്യേക ഉത്തരവിലൂടെ അമേരിക്കയുടെ ധനസഹായം നിര്‍ത്തി;കുടുങ്ങി മുഹമ്മദ് യൂനസ്

ജമാ അത്തെ ഇസ്ലാമിയുടെ മൗലികവാദികള്‍ ഭരിയ്ക്കുന്ന ബംഗ്ലാദേശിനെതിരായ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പണി തുടങ്ങി. പ്രത്യേകമായി പുറപ്പെടുവിച്ച ഉത്തരവിലൂടെ അദ്ദേഹം ബംഗ്ലാദേശിനുള്ള ധനസഹായം (യുഎസ് എയ്ഡ്) നിര്‍ത്തിവെച്ചു.

Published by

വാഷിംഗ്ടണ്‍: ജമാ അത്തെ ഇസ്ലാമിയുടെ മൗലികവാദികള്‍ ഭരിയ്‌ക്കുന്ന ബംഗ്ലാദേശിനെതിരായ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പണി തുടങ്ങി. പ്രത്യേകമായി പുറപ്പെടുവിച്ച ഉത്തരവിലൂടെ അദ്ദേഹം ബംഗ്ലാദേശിനുള്ള ധനസഹായം (യുഎസ് എയ്ഡ്) നിര്‍ത്തിവെച്ചു.

ബംഗ്ലാദേശിലുള്ള അമേരിക്കയുടെ എല്ലാതരം പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്‌ക്കാനും ഉത്തരവിട്ടിരിക്കുകയാണ് ട്രംപ്. ഇതോടെ അമേരിക്കയില്‍ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ സഹായങ്ങള്‍ ബംഗ്ലാദേശിന് നഷ്ടമാകും. അല്ലെങ്കില്‍ തന്നെ പട്ടിണിയിലും ഭക്ഷ്യക്ഷാമത്തിലും വലയുകയാണ് ബംഗ്ലാദേശ് ഇപ്പോള്‍. സര്‍ക്കാരിന്റെ താല്‍ക്കാലിക ചുമതലയുള്ള മുഹമ്മദ് യൂനസിന് ഇന്ത്യയ്‌ക്കെതിരെ ശത്രുതാപരമായ പ്രഖ്യാപനങ്ങള്‍ നടത്താനല്ലാതെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള ഒരു നടപടിയും എടുക്കാനാകുന്നില്ല.

അമേരിക്കയുമായുള്ള എല്ലാ കരാറുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുപോലെ അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ധനസഹായങ്ങളും അസിസ്റ്റന്‍റ് പ്രോഗ്രാമുകളും നിര്‍ത്തിവെച്ചു. ബംഗ്ലാദേശിലെ രോഹിംഗ്യ പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്ന് 2017 മുതല്‍ ഏകദേശം 240 കോടി ഡോളര്‍ ആണ് നല്‍കിയത്. മുഹമ്മദ് യൂനസ് സര്‍ക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാണിത്.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക