India

ഹിന്ദു ദേവതകളുടെ പേരുകള്‍ ദുരുപയോഗം ചെയ്തു, പരാതി ഉയര്‍ന്നതോടെ ഹോട്ടലുകളെ ഒഴിവാക്കി

Published by

അഹമ്മദാബാദ്: ഹിന്ദു പേരുകളിട്ട് മുസ്ളീങ്ങള്‍ നടത്തിയിരുന്ന ഹോട്ടലുകളെ ഗുജറാത്ത് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ലിസ്റ്റില്‍ നിന്ന് നീക്ക ി. മേലില്‍ കോര്‍പ്പറേഷന്‌റെ ബസുകള്‍ ഈ ഹോട്ടലുകള്‍ക്കു മുന്നില്‍ യാത്രക്കാര്‍ക്ക്് ഭക്ഷണം കഴിക്കാനായി നിറുത്തില്ല. വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇത്തരത്തില്‍ 27ഓളം ഹോട്ടലുകളെയാണ് ലിസ്റ്റില്‍ നിന്ന് നീക്കിയത്.
ഹോട്ടലുകള്‍ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഉടമകള്‍ ദേവതകളുടെതടക്കം ഹിന്ദു പേരുകള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് നേടിയിരുന്നത്.
ജിഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ ഹൈവേയിലെ ഹോട്ടലുകള്‍ക്കു മുന്നില്‍ നിര്‍ത്താറുണ്ട്. എല്ലാ വര്‍ഷവും ടെന്‍ഡറുകള്‍ ക്ഷണിച്ചാണ് ഇത്തരം ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by