ബാംഗ്ലൂർ : ഉദ്യാന നഗരത്തിലെ പേരിലും പ്രശസ്തിയിലും വളരെ പ്രധാനപെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര ഈ വർഷത്തെ വാർഷിക മഹോത്സവ ഒരുക്കങ്ങൾക്ക് തയ്യാറായി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 10 ന്, രാവിലെ 5 മണി മുതൽ 9 വരെ,പ്രതിഷ്ഠ ദിന പൂജകൾ, മഹാഗണപതി ഹോമം, എന്നിവ നടക്കും.
ഫെബ്രുവരി 15, ന് ശനി ആഴ്‌ച്ച രാവിലെ 9 മണിക് ഉത്സവത്തിന് കൊടിയേറും,10 മണിക് മുത്തപ്പനെ മല ഇറക്കൽ, 11 മണി മുതൽ മുത്തപ്പൻ കൊടുമുടി പുറപ്പാട്, ഉച്ചയ്‌ക്ക് പ്രമുഖ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ, വൈകുന്നേരം 5.30 ന്, ചിരപുരാതനമായ ശിവകോട്ട ലക്ഷ്മീ നരസിംഹ ക്ഷേത്ര ത്തിൽ നിന്നും, പഞ്ചവാദ്യമേള ത്തോട് കൂടിയ താലപ്പോലി ഘോഷയാത്ര, കലശം വരവ്, എന്നിവ നടക്കും.
15 ന് രാവിലെ 9. മണിക് , മുത്തപ്പൻ,തിരുവപ്പന പുറപ്പാട് , മഹോത്സവം പ്രമാണിച്ച് രണ്ട് ദിവസങ്ങളിലും ഭക്ത ജനങ്ങൾക്ക്, പ്രഭാത ഭക്ഷണം, മഹാഅന്ന ദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഭക്തജന ങ്ങളുടെ സൗകര്യാർത്ഥം,ദർശനത്തിനും, മറ്റുമായി എല്ലാവിധ ക്രമീകരണങ്ങളും സജ്ജമായി, വിശാലമായ വാഹന പാർക്കിങ് സൗകര്യം ഏർപെടുത്തിയതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വിശദമായ വിവരങ്ങൾ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ.
98450 00888
94490 88941
9845121558
9886623529,
പ്രതികരിക്കാൻ ഇവിടെ എഴുതുക: