Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസിത ഭാരതം സ്ത്രീ മുന്നേറ്റത്തിലൂടെ

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതി ആരംഭിച്ചിട്ട് 10 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2025, 01:32 am IST
in Editorial

അന്നപൂര്‍ണാ ദേവി
കേന്ദ്ര വനിതാ ശിശു വികസന മന്ത്രി

2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ഭാരതം മുന്നേറുമ്പോള്‍, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ നാം എത്രത്തോളം മുന്നോട്ടുപോയി എന്നതിന്റെ തെളിവാണു ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരിവര്‍ത്തനാത്മക സ്വാധീനം. 2015 ജനുവരി 22നു ഹരിയാണയിലെ പാനീപ്പത്തില്‍ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി ആരംഭിച്ചത്. ഭാരതത്തിലെ കുറഞ്ഞുവരുന്ന ശിശുലിംഗാനുപാതം (സിഎസ്ആര്‍) പരിഹരിക്കാനും രാജ്യത്തുടനീളമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ അവസരങ്ങളും പരിചരണവും അന്തസ്സും ലഭിക്കുന്നുവെന്നുറപ്പാക്കാനുമായിരുന്നു ഈ സംരംഭം.

2011ലെ കാനേഷുമാരിയില്‍ ശിശുലിംഗാനുപാതം 918 ആയിരുന്നു. സാമൂഹ്യപക്ഷപാതങ്ങളുടെയും രോഗനിര്‍ണയ ഉപകരണങ്ങളുടെ ദുരുപയോഗത്തിന്റെയും വ്യക്തമായ പ്രതിഫലനമായിരുന്നു ഇത്. ലക്ഷ്യബോധമുള്ളതും ജീവിതചക്രം കേന്ദ്രീകരിച്ചുള്ളതുമായ ഇടപെടലുകളിലൂടെ, ഈ പ്രവണതയ്‌ക്കു മാറ്റംവരുത്താന്‍ മാത്രമല്ല, സ്ത്രീകള്‍ നയിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന ഭാവിക്ക് അടിത്തറയിടാനും കൂടിയാണു ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ആരംഭിച്ചത്.

കഴിഞ്ഞ ദശകത്തില്‍, ഈ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചു. ആരോഗ്യ പരിപാലന വിവര സംവിധാനത്തിന്റെ കണക്കനുസരിച്ച്, ദേശീയ ജനന സമയ ലിംഗാനുപാതം 2014-15ല്‍ 918 ആയിരുന്നത് 2023-24ല്‍ 930 എന്ന നിലയില്‍ മെച്ചപ്പെട്ടു. ആശുപത്രി പ്രസവങ്ങള്‍ 2014-15ലെ 61 ശതമാനത്തില്‍നിന്ന് 2023-24ല്‍ 97.3 ശതമാനമായി വര്‍ധിച്ചു. ആദ്യ മൂന്നു മാസങ്ങളില്‍ പ്രസവാനന്തര പരിചരണ രജിസ്‌ട്രേഷന്‍ 61 ശതമാനത്തില്‍നിന്ന് 80.5 ശതമാനമായി വര്‍ധിച്ചു. സെക്കന്‍ഡറി തലത്തില്‍ പെണ്‍കുട്ടികളുടെ മൊത്തം പ്രവേശന അനുപാതം 2014-15ല്‍ 75.51ശതമാനമായിരുന്നു. ഇത് 2021-22ല്‍ 79.4ശതമാനമായി വര്‍ധിച്ചു. മാത്രമല്ല, നവജാത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ശിശുമരണ നിരക്കിലെ അന്തരം ഏകദേശം ഇല്ലാതാകുകയും ചെയ്തു. അതിജീവനത്തിലും പരിചരണത്തിലും തുല്യതയ്‌ക്കായുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.

സ്ഥിതിവിവരക്കണക്കുകള്‍ മെച്ചപ്പെടുത്തുന്നതിനപ്പുറത്തേക്കു പോയ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പ്രസ്ഥാനം, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ആഖ്യാനത്തെ പുനര്‍നിര്‍വചിച്ചു. 2023 ഒക്ടോബറില്‍ 150 വനിതാ ബൈക്ക് യാത്രികര്‍ നടത്തിയ 10,000 കിലോമീറ്റര്‍ യാത്രയായ ‘യശസ്വിനി ബൈക്ക് എക്‌സ്‌പെഡിഷന്‍’ പോലുള്ള സംരംഭങ്ങള്‍ രാജ്യത്തെ പെണ്‍മക്കളുടെ അജയ്യമായ മനോഭാവത്തിന്റെ പ്രതീകമാണ്. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച 1,00,786 പെണ്‍കുട്ടികള്‍, 2022ലെ ‘കന്യാ ശിക്ഷാ പ്രവേശനോത്സവി’ല്‍ സ്‌കൂളിലേക്കു തിരികെയെത്തി. ഇതു ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന്റെ ശക്തി പ്രകടമാക്കി. നൈപുണ്യവികസനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനം തൊഴില്‍ശക്തിയില്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി. ഇതു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലേക്കു നമ്മെ അടുപ്പിച്ചു.

പരിവര്‍ത്തനാത്മകമായ ഈ സംരംഭത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ദൗത്യം അവസാനിച്ചിട്ടില്ല എന്നതു വ്യക്തമാണ്. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍, നമ്മുടെ രാഷ്‌ട്രനിര്‍മാണശ്രമങ്ങളുടെ കാതലില്‍ പെണ്‍കുട്ടികളും സ്ത്രീകളുമുണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ മുഴുവന്‍ കഴിവും ഉപയോഗിച്ചു ജീവിക്കാന്‍ കഴിയുന്നതുവരെ വികസനം സാധ്യമാകില്ല. നിര്‍ണായക നടപടി സ്വീകരിക്കേണ്ട സമയമാണിത്. ഗര്‍ഭധാരണത്തിനു മുമ്പും പ്രസവത്തിനു മുമ്പുമുള്ള രോഗനിര്‍ണയ രീതികള്‍ സംബന്ധിച്ച 1994ലെ (പിസിപിഎന്‍ഡിടി) നിയമം നടപ്പാക്കലിനു കരുത്തേകുകയും വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോക്കു പരിഹരിക്കുകയും നൈപുണ്യവികസന പരിപാടികള്‍ വികസിപ്പിക്കുകയും പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ലക്ഷ്യബോധമുള്ള ഇടപെടലുകള്‍ നടത്തുകയും വേണം.

2023-2024 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്തെ വനിതാ തൊഴില്‍ശക്തി പങ്കാളിത്തം 41.7ശതമാനമായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഗണ്യമായ വര്‍ധനയാണെങ്കിലും, ഇപ്പോഴും പുരുഷന്മാരുടെ തൊഴില്‍ശക്തി പങ്കാളിത്തത്തേക്കാള്‍ താഴെയാണ് ഈ കണക്കുകള്‍. നഗരപ്രദേശങ്ങളിലെ സ്ത്രീ തൊഴില്‍ശക്തി പങ്കാളിത്തം രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ തൊഴില്‍ശക്തി പങ്കാളിത്തത്തേക്കാള്‍ കുറവാണെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകള്‍ വേതനമില്ലാത്ത ഗാര്‍ഹിക പരിചരണ ജോലികളില്‍ വ്യാപൃതരാണ്. പരിചരണ ജോലിയെ സാധുവായ ജീവിതോപാധിയായും തൊഴിലായും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗം സൃഷ്ടിക്കുന്നതിനും ശ്രമം തുടരണം. അതിലൂടെ, പരിചരണ ജോലിയില്‍ പരിശീലനം നേടിയ, അതു പിന്തുടരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക്, സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനൊപ്പം അവരുടെ ശ്രമങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി സംഭാവനയേകുന്നതിനും സാധിക്കും. ലോക സാമ്പത്തിക ഫോറത്തിന്റെ അഭിപ്രായത്തില്‍, തൊഴില്‍ശക്തിയിലെ ലിംഗഭേദം നികത്തുന്നത് ആഗോള ജിഡിപി 20 ശതമാനം വര്‍ധിപ്പിക്കാനിടയാക്കും. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് അവസരം മാത്രമല്ല, ആവശ്യകത കൂടിയാണ്. 2047 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ കൈവരിക്കുന്നതിനും വികസിത രാഷ്‌ട്രമായി മാറുന്നതിനുമുള്ള നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിനു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രധാനമാണ്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി’ വെറുമൊരു പദ്ധതിയല്ല; ദശലക്ഷക്കണക്കിനു സ്ത്രീകളെ പ്രചോദിപ്പിക്കുകയും ഇന്ത്യയുടെ പുരോഗതിയുടെ മുന്‍നിരയില്‍ അവരെ അണിനിരത്തുകയും ചെയ്ത മുന്നേറ്റമാണ്.

 

Tags: Narendra ModiBeti Bachao Beti Padhao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.