തിരുവനന്തപുരം: സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനില്‍ക്കുന്ന ഒന്നാണ് ജനാധിപത്യമെന്നും എന്തു വിലനല്‍കിയും ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍.
സ്വാതന്ത്യ്രത്തിന്റെ ശതാബ്ദി വര്‍ഷത്തോടെ വികസിതഭാരതം എന്ന മഹത്തായ സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരുടേയും അക്ഷീണപ്രവര്‍ത്തനം ഉണ്ടാകണമെന്നും അദ്ദേഹം സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
നാടിന്റെ നന്മയ്‌ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാന്‍ നമുക്ക് കഴിയണമെന്നും ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: