കോട്ടയം: ജനദ്രോഹ വ്യവസ്ഥകൾ അടങ്ങിയ നിലവിലുള്ള വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിനെ ലോക്സഭയിൽ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രാൻസിസ് ജോർജ് എ.പി യെ സമ്മർദ്ദത്തിൽ ആക്കിയത് ഇൻഡി സഖ്യ കക്ഷികളായ സിപിഎമ്മും മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികൾ ആണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ.ഹരി. സമരപ്പന്തലുകളിൽമുതലക്കണ്ണീരൊഴുക്കുന്ന ആട്ടിൻതോൽ ഇട്ട ചെന്നായ്‌ക്കൾക്കു സമാനമായ ഇൻഡി സഖ്യത്തിലെ ഇക്കൂട്ടരെ ചാണക വെള്ളത്തിൽ മുക്കിയ ചൂലുകൊണ്ട് അടിക്കുകയാണ് അമ്മമാർ ചെയ്യേണ്ടത്. ‘അതിനുള്ള ആർജ്ജവം നമ്മൾ കാട്ടണം.
കേരളത്തിലെ രാഷ്‌ട്രീയ കക്ഷികളുടെ നയവും നിലപാടും നിയന്ത്രിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മുനമ്പത്തെ ജനവിഭാഗത്തിന്റെ നിലനിൽപ്പിനായുള്ള സഹന പോരാട്ടം കണ്ടാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ഭേദഗതിയെ അനുകൂലിക്കുമെന്ന് സമരപ്പന്തലിൽ ഫ്രാൻസിസ് ജോർജ് പ്രഖ്യാപിച്ചത്.
എന്നാൽ അതിനുശേഷം അദ്ദേഹത്തെ കടുത്ത സമ്മർദ്ദത്തിൽ ആക്കി സിപിഎം ഉൾപ്പെടെ ഇൻഡി സഖ്യത്തിലെ കക്ഷികൾ എല്ലാം രംഗത്ത് വന്നതോടെ മാറ്റി പറയേണ്ടിവന്നു. കോൺഗ്രസും മുസ്ലിം ലീഗും അടങ്ങുന്ന കക്ഷികൾ നടത്തിയ കടുത്ത സമ്മർദ്ദ തന്ത്രത്തിൽ ഫ്രാൻസിസ് ജോർജ് വീണു പോവുകയായിരുന്നു.
ഈ വിഷയത്തിൽ ഇരട്ടത്താപ്പാണ് ബിജെപി ഒഴികെയുള്ള കേരളത്തിലെ എല്ലാ രാഷ്‌ട്രീയകക്ഷികൾക്കുമെന്ന് ഇതോടെ വ്യക്തമാവുകയാണ്. നിയമസഭയിൽ നിർദിഷ്ട ഭേദഗതിക്കെതിരെ ഐക്യകണ്ഠേന പ്രണയം പാസാക്കിയ കോൺഗ്രസ് സിപിഎം മുന്നണിയിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
മുനമ്പം സമരപ്പന്തലിൽ യുഡിഎഫ് നേതാക്കളെ എത്തിയാൽ അവരെയും ചാണക വെള്ളത്തിൽ മുക്കിയ ചൂലുകൊണ്ട് അടിച്ച് പുറത്താക്കുകയാണ് വേണ്ടത്. മുനമ്പം സമരത്തോടുള്ള കേരളത്തിലെ ഇരു മുന്നണികളിലെയും രാഷ്‌ട്രീയ കക്ഷികളുടെ നിലപാടുകൾ വഞ്ചനാപരമാണെന്ന് ഒരിക്കൽ കൂടെ തെളിഞ്ഞിരിക്കുന്നു.
വഖഫ് നിയമത്തിലെ കിരാത വ്യവസ്ഥകൾ മാറ്റാതെ സാധാരണക്കാർക്ക് വസ്തുവകകൾ സംരക്ഷിക്കാൻ ആവില്ലെന്ന് വളരെ വ്യക്തമാണ്.എന്നിട്ടും യാഥാർത്ഥ്യം ഒളിച്ചുവച്ച് മുനമ്പം ഐക്യദാർഢ്യ പ്രകടനം നടത്തുകയാണ് ആത്മാർത്ഥതയില്ലാത്ത കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: