വയനാട്: പഞ്ചാരക്കൊല്ലിയില്‍ രാധ എന്ന വീട്ടമ്മയെ കടുവ കടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കടുവാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പഞ്ചാരക്കൊല്ലി, പിലിക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ. നരഭോജി കടുവ പ്രദേശത്തുതന്നെ തുടരുന്നതായാണ് സൂചന. വൈകിട്ട് കടുവയെ സ്ഥലത്ത് വീണ്ടും കണ്ടതായി നാട്ടുകാര്‍ അറിയിച്ചു.
അതിനിടെ, നരഭോജി കടുവയെ പിടികൂടാനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്‌ക്കാണ് കടുവയെ പിടികൂടുന്നതിനുള്ള ചുമതല.
പ്രദേശത്ത് കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ച് കടുവയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. കുങ്കിയാനകളെയും സ്ഥലത്ത് എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: