Kerala

കടുവ കൊലപ്പെടുത്തിയ രാധ തന്റെ അമ്മാവന്റെ ഭാര്യയെന്ന് ക്രിക്കറ്റ് താരം മിന്നു മണി

കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Published by

വയനാട്: മാനന്തവാടി പഞ്ചാര കൊല്ലിയിൽ കടുവ കൊലപ്പെടുത്തിയ രാധയെന്ന സ്ത്രീ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തന്റെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയത്.

ഡൽഹിയിൽ വെച്ചാണ് ഇന്ത്യൻ താരം ദുരന്തവാർത്തയറിയുന്നത്. മിന്നു മണി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മിന്നുമണിയുടെ ഫെയ്സ്ബുക് പോസ്റ്റ് 

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത്  എന്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ  എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by