Kerala

ബത്തേരി സഹകരണ ബാങ്ക് നിയമനം; കോഴ വാങ്ങിയെന്ന പരാതി വീണ്ടും

ഐ.സി. ബാലകൃഷണന്റെയും പി.വി. ബാലചന്ദ്രന്റെയും അറിവോടെയാണ് പണം വാങ്ങുന്നതെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു

Published by

വയനാട്: ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതി വീണ്ടും.നെന്മേനി താമരച്ചാലില്‍ ഐസക്ക് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

യു.കെ. പ്രേമനും എന്‍.എം. വിജയനും നിയമനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ഐ.സി. ബാലകൃഷണന്റെയും പി.വി. ബാലചന്ദ്രന്റെയും അറിവോടെയാണ് പണം വാങ്ങുന്നതെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു.

അതേസമയം, ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ഇദ്ദേഹം.

പുത്തൂര്‍വയലിലുള്ള ജില്ലാ പൊലീസ് ക്യാമ്പില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 10.45 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്‌ക്ക് മൂന്നിനാണ് അവസാനിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക