കൊല്ലം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, കൊല്ലം ജില്ലയിലെ ചവറ ഐ.ആര്‍.ഇ.എല്‍ (ഇന്ത്യ) ലിമിറ്റഡുമായി സഹകരിച്ച് ഈ വര്‍ഷത്തെ നൈപുണ്യ പരിശീലനത്തിന് തുടക്കമാകുന്നു. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ഐ.ആര്‍.ഇ.എല്ലിന്റെ ഖനന മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നൈപുണ്യ പരിശീലനം നല്‍കാനാണ് ധാരണ. അസാപ് കേരള ഇംപ്ലിമെന്റിംഗ് ഏജന്‍സിയായി നഴ്സിങ് മേഖലയില്‍ നിരവധി തൊഴിലവസരങ്ങളുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലാണ് പരിശീലനം നല്‍കുക. പന്ത്രണ്ട് ലക്ഷം രൂപയാണ് ഐ.ആര്‍.ഇ.എല്‍ (ഇന്ത്യ) ഇതിലേക്കായി മാറ്റി വെച്ചിരിക്കുന്നത്. കേരള ഗവണ്‍മെന്റിന്റെ വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് അസാപ് കേരള ഈ നൈപുണ്യ പരിശീലനം നടപ്പിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും, ഐ.ആര്‍.ഇ.എല്‍ (ഇന്ത്യ) ലിമിറ്റഡ് ചവറ ജനറല്‍ മാനേജര്‍ &ഹെഡ് അജിത്ത്. എന്‍.എസ്സും കൈമാറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: