തൃശൂര്‍: തീരത്തോട് ചേര്‍ന്ന് അനധികൃത രാത്രികാല മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ക്ക് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍. തീരക്കടലില്‍ നിന്നും കുട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുത്ത് മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയും എന്ന് കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴീക്കോട് ഫഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തീരക്കടലില്‍ അര്‍ദ്ധരാത്രി നടത്തിയ പരിശോധനയില്‍ അനധികൃത മത്സ്യബന്ധനം നടത്തിയ സ്റ്റെനി എന്ന ബോട്ടും അശ്വിന്‍ എന്ന ബോട്ടുമാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അധികൃതര്‍ പിടിച്ചെടുത്തുത്.
കരവലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യ ബന്ധനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: