പ്രയാഗ് രാജ് :മഹാകുംഭമേളയുടെ ഭാഗമായി ഭൂമിയും സൂര്യനും വ്യാഴവും ചന്ദ്രനും എല്ലാം ഒരേ ദിശയില്‍ വരുന്നത് അത്യപൂര്‍വ്വ സംഭവമാണെന്നും ആ നാളുകളില്‍ ത്രിവേണി സംഗമത്തില്‍ കുളിച്ചാല്‍ മോക്ഷം ലഭിക്കുമെന്നുമുള്ള വിശ്വാസം സത്യമാണെന്നും ഭാരതത്തില്‍ ജനിച്ചവര്‍ ഈ അവസരം പാഴാക്കരുതെന്നും സദ്ഗുരു ജഗ്ഗി വാസുദേവ്. അമൃതസ്നാന്‍ എന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്ന (പഴയ ഷാഹിസ്നാന്‍) വിശുദ്ധദിവസങ്ങളില്‍ ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ചാല്‍ പാപങ്ങള്‍ കഴുകിപ്പോകുമെന്നും മോക്ഷം ലഭിക്കമെന്നുമാണ് വിശ്വാസം. ഒന്നാമത്തെ അമൃതസ്നാന്‍ (ഷാഹിസ്നാന്‍) നടന്നത് ജനവരി 15ലെ മകര സംക്രാന്തി നാളിലാണ്. രണ്ടാമത്തെ അമൃതസ്നാന്‍ (ഷാഹി സ്നാന്‍) നടക്കാന്‍ പോകുന്നത് ജനവരി 29ലെ മൗനി അമാവാസി നാളിലാണ്. മൂന്നാം അമൃതസ്നാന്‍ നടക്കുക ഫെബ്രുവരി 3ലെ ബസന്ത് പഞ്ചമി നാളിലാണ്. ഈ മൂന്ന് ദിവസങ്ങളിലെ ത്രിവേണിസംഗമത്തിലെ മുങ്ങിക്കുളിക്കലാണ് പ്രധാനം.
“മനുഷ്യശരീരത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്. മഹാകുംഭമേളയില്‍ ശരീരം ത്രിവേണി സംഗമത്തില്‍ മുങ്ങുമ്പോള്‍ ആ സമയത്തെ ജലം അത്ഭുതകരമായാണ് നിങ്ങളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയെന്നും സദ് ഗുരു പറയുന്നു. മഹാകുംഭമേള നടക്കുന്ന 45 നാളുകളിലും മുങ്ങിക്കുളിക്കമ്പോഴാണ് മുഴുവന്‍ ഗുണവും ലഭിക്കുകയെന്നും സദ്ഗുരു പറയുന്നു. ശരീരത്തിന്റെ 72 ശതമാനവും ജലമാണെന്നിരിക്കെ, മഹാകുംഭമേളസമയത്തെ ഗ്രഹങ്ങളുടെ സവിശേഷ വിന്യാസം കാരണം തുടര്‍ച്ചയായി സ്നാനം ചെയ്യുമ്പോള്‍ ശരീരത്തിന് അപൂര്‍വ്വ ശക്തികൈവരുന്നു. നിങ്ങള്‍ ഒരു അസാധാരണ മനുഷ്യനായി മാറുന്നു”. – സദ്ഗുരു പറയുന്നു.
യോഗാശാസ്ത്രത്തിന്റെ സത്ത എന്ന് പറയുന്നത് ഭൂത ശുദ്ധിയാണ്. പഞ്ചഭൂതങ്ങളുടെ ശുദ്ധീകരണപ്രക്രിയയാണ് ലക്ഷ്യം. മഹാകുംഭമേളയില്‍ നടക്കുന്നത് ഈ പഞ്ചഭൂതങ്ങളുടെ ശുദ്ധീകരണമാണ്. നിങ്ങളുടെ ശരീരത്തിലെ ജലം പ്രകൃതിയിലെ പഞ്ചഭൂതങ്ങളുമായി സംതുലനം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ആഴത്തിലുള്ള അന്ത:പരിവര്‍ത്തനമാണ് സംഭവിക്കുക.
മഹാകുംഭമേളയ്‌ക്ക് മനുഷ്യസംഗമം മാത്രമല്ല നടക്കുക. ജ്യോതിര്‍മണ്ഡലത്തിലെ ഗ്രഹങ്ങളുടെ അത്യപൂര്‍വ്വ സംഗമം കൂടിയാണ് നടക്കുന്നത്. ഇത് നൂറ്റാണ്ടുകളായി പണ്ഡിതന്മാര്‍ ആദരിക്കുന്നതാണ് ഈ ഗ്രഹങ്ങളുടെ സംയോജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: