കൊച്ചി : മകന് കരൾ പകുത്ത് നൽകിയ അച്ഛനും, പിന്നാലെ മകനും മരിച്ചു. കലൂർ ദേശാഭിമാനി റോഡ് കല്ലറക്കലിൽ 26 കാരനായ ത്വയ്യിബ് കെ നസീർ ആണ് മരിച്ചത് . പിതാവ് നസീർ മരിച്ചതിന്റെ ആഘാതത്തിൽ നിന്ന് കുടുംബം മുക്തമാകും മുൻപാണ് മകന്റെയും മരണം .
ത്വയ്യിബിന് കരൾ ദാനം ചെയ്ത പിതാവ് ചികിത്സയിൽ കഴിയവേയാണ് ഇക്കഴിഞ്ഞ ഏപ്രിൽ 1 ന് മരണപ്പെട്ടത് . ഏറെക്കാലമായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നി ത്വയ്യിബ് . ഡോക്ടർമാർ കരൾ മാറ്റിവയ്‌ക്കാനും നിർദേശിച്ചിരുന്നു. തുടർന്നാണ് പിതാവിന്റെ കരൾ മകന് പകുത്ത് നൽകിയത്.
റോബോട്ടിക്ക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേയ്‌ക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റ നസീറിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ത്വയ്യിബിനെ കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക