കോതമംഗലം : അനധികൃത മണ്ണ് കടത്ത് പിടികൂടി. കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാമല്ലൂർ, കുടമുണ്ട എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് അനധികൃതമായി മണ്ണ് ഖനനം ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മണ്ണ് കടത്തിക്കൊണ്ടു പോകുന്നതിനായി ഉപയോഗിച്ച രണ്ട് ജെസിബിയും, മൂന്ന് ടിപ്പറുകളും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്നു.
എസ് ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അജി, പി.വി.സജി, എ.എസ്. ഐ ജോളി, എസ്. സി. പി.ഒ സുബാഷ്, സി.പി.ഒ റിജേഷ് എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: