വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഖലിസ്ഥാന്‍ വാദി ഗുര്‍പത്വന്ത് സിങ്ങ് പന്നുന്‍ പങ്കെടുക്കുക മാത്രമല്ല ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചതായി വീഡിയോ പുറത്ത്. ട്രംപിന്റെ വരവോടെ യുഎസിലെ ഖലിസ്ഥാന്‍ വാദത്തിന് അന്ത്യമാകും എന്ന പ്രവചനം തെറ്റിക്കുന്നതായിരുന്നു ഈ വീഡിയോ.
ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ച് നടന്ന പരിപാടികളില്‍ ഒന്നില്‍ ഖലിസ്ഥാന്‍ നേതാവ് പന്നുന്‍ പണം നല്കി ടിക്കറ്റെടുത്ത് ഇടിച്ചുകയറി ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചുവെന്ന് പറയുന്ന ഫസ്റ്റ് പോസ്റ്റിന്റെ പല്‍കി ശര്മ്മുയടെ വീഡിയോ:
#VantageOnFirstpost: Khalistani terrorist Gurpatwant Singh Pannun attended Donald Trump's inaugural ball in Washington. Though Pannun called himself a "special guest" of the Trump team, reports say Pannun most likely bought tickets to attend the event. | @Palkisu pic.twitter.com/KFGFoPWFNR
— Firstpost (@firstpost) January 21, 2025
ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ എല്ലാവരും ആവേശപൂര്‍വ്വം യുഎസ്എ, യുഎസ്എ എന്ന മുദ്രാവാക്യം മുഴക്കുമ്പോള്‍ പന്നുന്‍ ഖലിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നത് കാണാം. എങ്ങിനെയാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവായ ഗുര്‍പത്വന്ത് സിങ്ങ് പന്നുന്‍ ട്രംപിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് എന്നത് അത്ഭുതമായി തുടരുന്നു.
താന്‍ ട്രംപ് സംഘത്തിന്റെ പ്രത്യേക ക്ഷണിതാവാണെന്നായിരുന്നു ഗുര് പത് വന്ത് സിങ്ങ് പന്നുന്റെ അവകാശവാദം. എന്നാല്‍ പണം നല്കി ടിക്കറ്റ് വാങ്ങി പരിപാടിക്ക് പ്രവേശനം നേടി എന്നതാണ് വാസ്തവം. മോദിയ്ക്കും ഇന്ത്യയ്ക്കും എതിരെ വീഡിയോ ഇറക്കുന്ന ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ യുഎസിലും ബ്രിട്ടനിലും കാനഡയിലും ഖലിസ്ഥാന്‍ ആരാധകരുണ്ട്. അവര്‍ ആരെങ്കിലും ടിക്കറ്റ് സ്പോണ്സര് ചെയ്തിരിക്കാമെന്ന് കരുതുന്നു. എട്ടരക്കോടി രൂപ നല്കി ഇടിച്ചുകയറിയതാണെന്നതാണ് വാസ്തവം.
എന്തായാലും പന്നുന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു തീവ്രവാദിയാണെന്ന് മാത്രമല്ല, നിരോധിക്കപ്പെട്ട ഖലിസ്ഥാന്‍ സംഘടനയുടെ നേതാവുമാണ്. എന്തായാലും ജോ ബൈഡന് സര്‍ക്കാരും അവരുമായി ബന്ധപ്പെട്ട എന്‍ജിഒകളും കാനഡയും എല്ലാം ഖലിസ്ഥാന്‍ വാദികളെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആയുധമാക്കിയിരുന്നു. എന്നാല്‍ ഈ എന്‍ജിഒ സംസ്കാരത്തിനും മറ്റു രാജ്യങ്ങളിലെ ഭരണത്തെ അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റ് തന്ത്രങ്ങള്‍ക്കും എല്ലാം ട്രംപ് അധികാരത്തിലേറിയാല്‍ തിരിച്ചടി കിട്ടുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്തായാലും സിഖ് സ് ഫോര്‍ ജസ്റ്റിസിനും അതിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനും തിരിച്ചടികിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ ട്രംപ് തങ്ങള്‍ക്ക് എതിരല്ലെന്ന് കാണിക്കാനുള്ള അവസാനശ്രമമാണ് പന്നുന്‍ ട്രംപിന്റെ സത്യപ്രതിജ്ഞാദിവസത്തില് ടിക്കറ്റെടുത്ത് വേദിയിലേക്ക് പ്രവേശിച്ചതുവഴി നടത്തിയത്. പന്നുന്റെ വിധി എന്തെന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: