Kerala

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി വി അന്‍വറിനെതിരായ ആരോപണം

Published by

കൊച്ചി : തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്ററും മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിവാദ ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് നോട്ടീസയച്ചു.

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നാണ് പി വി അന്‍വറിനെതിരെ ആരോപണം.വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. അന്‍വറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ്് റിപ്പോര്‍ട്ടുകള്‍.

പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി വി അന്‍വറിനെതിരായ ആരോപണം. കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് പി വി അന്‍വറിനെതിരെ പരാതി നല്‍കിയത്. നേരത്തേ തടയണ വിവാദത്തിലും ഇദ്ദേഹം തന്നെയായിരുന്നു പരാതി നല്‍കിയിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക